മംഗളൂരു : മംഗളൂരുവിനു സമീപം റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞു വീണ് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു സെൻട്രലിൽ നിന്നും ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനിൽ എത്തിയ ശേഷം യാത്ര റദ്ദാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് വൻതോതിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. .
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മൽസ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. മൽസ്യ ഗന്ധയിലെ യാത്രക്കാരെ ബസ് മാർഗ്ഗം മംഗളൂരുവിലെത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു .