National News

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറുന്നില്ല, ശമ്പളമായി വാങ്ങിയ 23.8 ലക്ഷം തിരിച്ചുനല്‍കി കോളജ് അധ്യാപകന്‍

ക്ലാസില്‍ പഠനത്തിനായി വിദ്യാര്‍ഥികള്‍ എത്താത്തില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ച് കോളേജ് അദ്ധ്യാപകന്‍. മുസാഫര്‍പുറിലെ നിതീശ്വര്‍ കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ലല്ലന്‍ കുമാര്‍ ആണ് ഇത്തരമൊരു പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാല്‍ പണം തിരികെ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തന്റെ രണ്ട് വര്‍ഷത്തേയും ഒന്‍പത് മാസത്തേയും ശമ്പളത്തുകയായ 23.8 ലക്ഷം രൂപയാണ് അധ്യാപകന്‍ തിരികെ നല്‍കിയത്. കുട്ടികളെ പഠിപ്പിക്കുന്നതിനാണ് താന്‍ ശമ്പളം വാങ്ങുന്നത്. കുട്ടികള്‍ എത്തുന്നില്ലെങ്കില്‍ പിന്നെന്തിനാണ് തനിക്ക് ശമ്പളം എന്നാണ് ലല്ലന്‍ കുമാര്‍ ചോദിക്കുന്നത്. സര്‍വകലാശാല […]

Kerala News

വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി; കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് നടന്‍

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്തേക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയില്‍ എത്തിയത്. വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് വിവരം. സത്യം തെളിയുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുമെന്നും നടന്‍ […]

Kerala News

വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരുന്നു, ടിക്കറ്റ് കോടതിയില്‍ ഹാജറാക്കി

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കേരളത്തിലേക്ക് മടങ്ങും. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി. മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് […]

Kerala News

മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

മംഗളൂരു : മംഗളൂരുവിനു സമീപം റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞു വീണ് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു സെൻട്രലിൽ നിന്നും ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനിൽ എത്തിയ ശേഷം യാത്ര റദ്ദാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് വൻതോതിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. . ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മൽസ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. മൽസ്യ […]

error: Protected Content !!