ബെംഗളൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ (24 ) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ ബെംഗളൂരു സോലദേവനഹള്ളിക്കും ചിക്കബാനയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് […]