National

ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ ഇരുമ്പ് കമ്പികൊണ്ട് മരത്തടി കെട്ടിവച്ചാണ് ട്രെയിനുകള്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ദലേല്‍നഗര്‍ – ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഡയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉള്‍പ്പടെയുള്ള രണ്ട് ട്രെയിനുകള്‍ അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്ന് പൊലീസ് പറയുന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ ന്യൂഡല്‍ഹി-ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് ലഖ്നൗവിലേക്ക് പോകുമ്പോഴാണ് ആദ്യ ശ്രമം നടന്നത്. രാജധാനി എക്സ്പ്രസിലെ ലോക്കോ […]

kerala Kerala

യുദ്ധഭീതിക്കിടയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത മടക്കം; സുരേഷ് ഗോപി ഇടപെട്ടു; പ്രത്യേക ട്രെയിന്‍ അനുവദിച്ചു

യുദ്ധഭീതിയേയും ആശങ്കകളേയും മറികടന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം ട്രെയിന്‍ അനുവദിച്ചത്. ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ധര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ട്രെയിന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷബാധിത പ്രദേശത്തു നിന്നും മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ തിരിച്ചെത്തി. ചണ്ഡീഗഡിലെയും പഞ്ചാബിലെയും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ചണ്ഡീഗഡ് സര്‍വകലാശാല , കേന്ദ്ര […]

Kerala kerala

പാകിസ്ഥാനില്‍ ബലൂച് സായുധ സംഘം ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു.ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷന്‍ ആര്‍മി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്പ്രസ് റാഞ്ചിയത്. ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്. ഇന്നലെയാണ് ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചിയത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രെയിനില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞതായും വിവരമുണ്ട്. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ […]

Kerala kerala

‘മൂന്ന് പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു, ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല’: കോട്ടയം ഏറ്റുമാനൂരിലേത് ആത്മഹത്യ

  • 28th February 2025
  • 0 Comments

കോട്ടയം ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയുടേയും രണ്ട് പെണ്‍കുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വിവരം. ട്രെയിനിന്റെ ലോക്കോപൈലറ്റ് നല്‍കിയ പ്രതികരണമാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂന്ന് പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല എന്നുമാണ് ലോക്കോപൈലറ്റ് ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്.പാറോലിക്കല്‍ സ്വദേശിനി ഷൈനി, മക്കളായ അലീന (11),ഇവാന (10) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂര്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി […]

National

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് 18 യാത്രക്കാര്‍ മരിച്ച സംഭവം: രക്ഷാപ്രവര്‍ത്തനം വൈകിയത് 40 മിനിറ്റ്, റിപ്പോര്‍ട്ട് പുറത്ത്

  • 18th February 2025
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് 18 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 40 മിനിറ്റിലധികം വൈകിയാണ് ദുരന്ത നിവാരണ സേനക്ക് കോള്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടക്കുന്നത് രാത്രി 9.15നാണെന്ന് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, ഡല്‍ഹി പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് ആദ്യ കോള്‍ ലഭിച്ചത് രാത്രി 9.55നാണ് എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് അവകാശപ്പെട്ടു. ആര്‍.പി.എഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രാത്രി 8.48നാണ് […]

Kerala kerala

ഗര്‍ഭിണിയായ യുവതിക്ക് നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം; നിലവിളിച്ചപ്പോള്‍ പുറത്തേക്ക് തള്ളിയിട്ടു

ചെന്നൈ: ലൈംഗികാതിക്രമം ചെറുത്ത ഗര്‍ഭിണിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു തള്ളി താഴെയിട്ടു. തമിഴ്നാട്ടിലെ ജോലാര്‍പേട്ടയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നാലുമാസം ഗര്‍ഭിണിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്നു യുവതി. ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ അക്രമികള്‍ യുവതിയെ ബലമായി തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിലവിളിച്ച യുവതിയെ കെ വി കുപ്പത്തിന് സമീപം വെച്ച് അക്രമികള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകള്‍ ഒടിയുകയും തലയ്ക്ക് സാരമായ പരിക്കുമേറ്റ യുവതി വെല്ലൂര്‍ […]

National

ജല്‍ഗാവ് റെയില്‍ അപകടം; മരണം 13 ആയി

മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ അപകടത്തില്‍ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജല്‍ഗാവില്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്‌നൌവില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്റെ വീലുകളില്‍ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ചങ്ങല വലിക്കുകയും പുറത്തേക്ക് ചാടുകയുമായിരുന്നു.B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. ട്രെയിനില്‍ നിന്ന് ചാടിയ ശേഷം ഇവരില്‍ കുറച്ചുപേര്‍ തൊട്ടടുത്ത ട്രാക്കില്‍ വീഴുകയും, അതേസമയം കടന്നുപോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് യാത്രക്കാരെ […]

Kerala kerala

ട്രെയിനില്‍വെച്ച് ലൈംഗികാതിക്രമം; അഗളി സി ഐ ഒളിവില്‍

  • 9th December 2024
  • 0 Comments

കൊച്ചി: ട്രെയിനില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സിഐ ഒളിവില്‍. അഗളി എസ്എച്ച്ഒ അബ്ദുല്‍ ഹക്കീം ഒളിവിലെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലരുവി എക്‌സ്പ്രസ്സില്‍വെച്ച് സിഐ യുവതിയെ കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ ഇടപെട്ടു. ഇതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. എറണാകുളം ജങ്ഷനിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കി. മറ്റു യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ […]

Kerala kerala

ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവം; കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി

  • 5th November 2024
  • 0 Comments

റെയില്‍വേ ട്രാക്കില്‍ ശുചീകരണത്തിനിടെ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം കാണിച്ചാണ് കത്തയച്ചത്. റെയില്‍വേ കരാര്‍ ജീവനക്കാരുടെ സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം എന്നും കത്തില്‍ പറയുന്നു. ഷോര്‍ണൂര്‍ റെയില്‍വേ ട്രാക്കില്‍ ശുചീകരണത്തിനിടെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോ കൃത്യമായ […]

National

റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍; ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി; ഒഴിവായത് വന്‍ അപകടം; 16 കാരന്‍ പിടിയില്‍

  • 29th September 2024
  • 0 Comments

ഉത്തര്‍പ്രദേശില്‍ ബന്ദ-മഹോബ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ കണ്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. തലനാഴിരയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ട്രെയിന്‍ ബ്രേക്കിട്ടതിന് പിന്നാലെ ലോക്കോപൈലറ്റ് റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തി. ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ സ്ഥാപിച്ച് തടസ്സമുണ്ടാക്കിയതിന് 16-കാരനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ദുബേ പറഞ്ഞു. ഇന്നലെ സമാന […]

error: Protected Content !!