ജയ്പുര്‍: തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ തീപിടത്തം. ഇന്ന് പുലര്‍ച്ചെ അഞ്ചേ കാലോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീപിടിത്തം. സംഭവത്തില്‍ ആളപായം ഇല്ല. എന്ജിന് സമീപമുള്ള ബി വണ്‍ കോച്ച് എസി കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് തീ എന്ജിന് ഭാഗത്തേക്കും പടര്‍ന്നു. സംഭവം നടന്ന ഉടന്‍ യാത്രക്കാരെ മുഴുവന്‍ കോച്ചില്‍ നിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചതായാണ് വിവരം. തീപിടിച്ച കോച്ച് ട്രെയിനില്‍ നിന്നും വേര്പ്പെടുത്തിയിട്ടുണ്ട
തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ തീപിടിത്തം; അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം

