വയനാട് : കൽപ്പറ്റ പത്തുമലയിലെ ദുരന്തത്തിൽ വീട് നഷ്ട പെട്ടവർക്ക് രണ്ടേക്കർ ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൽപ്പറ്റ എം എൽ എ ശശീന്ദ്രനും ജില്ലാ കളക്ടറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം അദ്ദേഹം പത്ര സമ്മേളനത്തിൽ കാര്യം അറിയിക്കുകയായിരുന്നു.
കല്പറ്റയിലെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നും 12 കോടി വില മതിക്കുന്ന രണ്ടേക്കർ ഭൂമിയാണ് പ്രളയ ബാധിതർക്കായി അദ്ദേഹം നൽകുക .