Local

കോഴി ഗ്രാമം പദ്ധതി ഉദ്ഘാടനെ ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെയും വെറ്റിനറി ഹോസ്പിറ്റലിന്റെയും സംയുക്ത പദ്ധതിയായ കോഴി ഗ്രാമം പദ്ധതി ചൂലാംവയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ആസിഫ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീബ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീത പദ്ധതി വിശദീകരണം നടത്തി. എ കെ ഷൗക്കത്തലി, വി പി സലീം, എ പി സാജിത, ഒ കെ ഷൗക്കത്തലി, കെ കെ പുഷ്പലത, തെന്‍സി, എ […]

Kerala Local

ശബരിമല വിഷയം മുന്‍കൈ എടുക്കെണ്ടതില്ല,പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് ബോധ്യപ്പെടുത്തും; നിലപാട് മയപ്പെടുത്തി സി.പി.എം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുന്‍കൈ എടുക്കെണ്ടെന്ന് സി.പി.എം. വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും, വിശ്വാസികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാപ്രവര്‍ത്തന ശൈലി മാറണമെന്ന് തിരുത്തല്‍ രേഖയില്‍ പറയുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് പ്രവര്‍ത്തകര്‍ ചെല്ലണം. വിനയത്തോടെ ജനങ്ങളോട് ഇടപെടണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ നടത്തും. തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും.

Local

ദുരിതാശ്വാസത്തിനായുള്ള ഭക്ഷ്യവസ്തുക്കള്‍ കൈമാറി

കാരന്തൂര്‍: സി.എഫ്.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കാരന്തൂരിന്റ ആഭിമുഖ്യത്തില്‍ ശേഖരിച്ച പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ ക്ലബ്ബ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ കിറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സാദിഖലി സംസാരിച്ചു. സെക്രട്ടറി ഷക്കീര്‍.പി സ്വാഗതവും ട്രഷറര്‍ നൗഷാദ് സി നന്ദിയും പറഞ്ഞു.

Trending

ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കും അഞ്ചു ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. . നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 […]

National Technology

ചന്ദ്രയാൻ 2 പകർത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ആഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് […]

Trending

പ്രളയത്തില്‍ നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കുന്ദമംഗലം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോല്‍ഘാടനം മര്‍കസ് മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. പ്രഥമ ഘട്ടം പത്ത് സ്റ്റഡി ടേബിളുകളും ബാഗ്, പുസ്തകം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നാല്‍പതോളം കിറ്റുകളുമാണ് നല്‍കിയത്. ഐ.പി. എഫ് കോഴിക്കോട് റീജിയന്‍ കമ്മിറ്റിയും എസ് വൈ എസ് മാനിപുരം യൂനിറ്റ് കമ്മിറ്റിയും വിവിധ ഏജന്‍സികളുമാണ് പഠനോപകരണങ്ങള്‍ സംഭാവന ചെയ്തത്. പ്രളയ ദുരിതാനന്തരം മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള […]

News

എംപ്ലോയബിലിറ്റി സെന്ററില് കൂടിക്കാഴ്ച 24 ന്

സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24  ന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്  അസിസ്റ്റന്റ് സെയില്‍സ് മാനേജര്, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍   (യോഗ്യത : എം.ബി.എ),  ലീഡ് മാനേജ്‌മെന്റ് ഓഫീസര്‍ (യോഗ്യത : ബിരുദം), കോ-ഓര്‍ഡിനേറ്റര്‍  (യോഗ്യത : പ്ല്‌സ ടു/ബിരുദം),  ട്രെയിനി മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത : പ്ല്‌സ് ടു)     ഒഴിവുകളിലേക്ക് കൂടിക്കാഴ്ച  നടത്തും.  പ്രവൃത്തി പരിചയമുളളവര്‍ക്ക്  മുന്‍ഗണന.  എംപ്ലോയബിലിറ്റി സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 […]

Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി

കോടാനുകോടി ഭക്തർ ഹൃദയത്തിൽ സൂക്ഷിച്ച കാർവർണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി. കണ്ണന്റെ ജന്മദിനത്തിൽ പുരാണ വേഷങ്ങൾ അണിഞ്ഞ് മഹാശോഭായാത്രക്കു അണിനിരക്കുന്ന കുട്ടികൾ കാണികളുടെ കണ്ണുകൾക്ക് അമൃതാകും. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് […]

Entertainment Kerala

തിയേറ്ററുകൾ ഇളക്കി മറിയ്ക്കാൻ പൊറിഞ്ചു മറിയം ജോസ്

പ്രശസ്ത സംവിധായകൻ ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന മെഗാ മാസ് എന്റര്‍ടെയ്നര്‍ പൊറിഞ്ചു മറിയം ജോസ് ഇന്നു മുതല്‍ തിയേറ്ററുകളില്‍. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചു മറിയം ജോസിൽ ടൈറ്റില്‍ കഥാപാത്രങ്ങളായി കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജ്,മറിയമായി നൈല ഉഷ ,ജോസായി ചെമ്പന്‍ വിനോദ് എന്നിവര്‍ വേഷമിടുന്നു ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങിയ പോസ്റ്ററും ആരാധകരെ ഏറെ ആകാംക്ഷയിൽ ആഴ്ത്തുകയാണ് എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് […]

National News

കശ്‌മീരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികളുടെ പ്രതിഷേധക്കൂട്ടായ്‌മ

ഡൽഹി : കശ്‌മീരിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികൾ. അറസ്‌റ്റ്‌ചെയ്‌ത രാഷ്ട്രീയനേതാക്കളെ വിട്ടയക്കുക ജമ്മു കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ ഡൽഹിയിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു.ശേഷം കശ്മീർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമേയം പുറത്തിറക്കി. നിലവിൽ മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരും നാലുവട്ടം എംഎൽഎയായിരുന്ന മുഹമദ്‌ യൂസഫ്‌ തരിഗാമിയും ഉൾപ്പെടെ ജയിലിലാണ് . ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം, സിപിഐ, കോൺഗ്രസ്‌, ആർജെഡി, നാഷണൽകോൺഫ്രൻസ്‌, തൃണമൂൽ കോൺഗ്രസ്‌, എംഡിഎംകെ, സമാജ്‌വാദിപാർടി, […]

error: Protected Content !!