ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ആഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്.
ആഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കുമെന്നാണ് വിവരം. അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്റര്‍ വേര്‍പെടും. സെപ്റ്റംബര്‍ നാലിനാണ് ഇത് സംഭവിക്കുക. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. സെപ്റ്റംബര്‍ ഏഴിന് രാത്രി 1.40ന് ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതി തയ്യാറാക്കയിരിക്കുന്നത്.