പ്രശസ്ത സംവിധായകൻ ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന മെഗാ മാസ് എന്റര്‍ടെയ്നര്‍ പൊറിഞ്ചു മറിയം ജോസ് ഇന്നു മുതല്‍ തിയേറ്ററുകളില്‍. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചു മറിയം ജോസിൽ ടൈറ്റില്‍ കഥാപാത്രങ്ങളായി കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജ്,മറിയമായി നൈല ഉഷ ,ജോസായി ചെമ്പന്‍ വിനോദ് എന്നിവര്‍ വേഷമിടുന്നു
ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങിയ പോസ്റ്ററും ആരാധകരെ ഏറെ ആകാംക്ഷയിൽ ആഴ്ത്തുകയാണ്
എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ട്രെയ്‌ലറിൽ കാണും പോലെ അടിയും, ബാൻഡും,തിമർക്കലുമായി തിയേറ്റർ ആവേശത്തിലാകുമെന്നത് തീർച്ച.കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍, അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും ജേക്സ് ബിജോ സംഗീതവും നിർവഹിക്കുന്നു