Kerala Local

ശബരിമല വിഷയം മുന്‍കൈ എടുക്കെണ്ടതില്ല,പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് ബോധ്യപ്പെടുത്തും; നിലപാട് മയപ്പെടുത്തി സി.പി.എം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുന്‍കൈ എടുക്കെണ്ടെന്ന് സി.പി.എം. വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും, വിശ്വാസികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു.

ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാപ്രവര്‍ത്തന ശൈലി മാറണമെന്ന് തിരുത്തല്‍ രേഖയില്‍ പറയുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് പ്രവര്‍ത്തകര്‍ ചെല്ലണം. വിനയത്തോടെ ജനങ്ങളോട് ഇടപെടണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ നടത്തും. തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!