സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24 ന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത : എം.ബി.എ), ലീഡ് മാനേജ്മെന്റ് ഓഫീസര്‍ (യോഗ്യത : ബിരുദം), കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത : പ്ല്സ ടു/ബിരുദം), ട്രെയിനി മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ല്സ് ടു) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം ആഗസ്റ്റ് 24 ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.