സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു
ക്ലീന്‍ സിവില്‍ സ്റ്റേഷന്റെ ഭാഗമായി എഡിഎം റോഷ്നി നാരായണന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. അഞ്ച് ബ്ലോക്കുകളിലായി പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചാണ് ശുചീകരണം നടത്തിയത്. പിആര്‍ടിസി വളണ്ടിയര്‍മാര്‍ക്കും സ്വാഭിമാന്‍ സംഘടന പ്രതിനിധികള്‍ക്കും ഒപ്പം കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കുന്നതിന് തീരുമാനമെടുത്തത്. 18 നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഇതിനായി ചുമതല നല്‍കിയിരുന്നു. ശുചീകരണത്തിനാവശ്യമായ കയ്യുറകളും മാസ്‌കും മാലിന്യം ശേഖരിക്കുന്നതിന് […]