സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

0
415

ക്ലീന്‍ സിവില്‍ സ്റ്റേഷന്റെ ഭാഗമായി എഡിഎം റോഷ്നി നാരായണന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. അഞ്ച് ബ്ലോക്കുകളിലായി പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചാണ് ശുചീകരണം നടത്തിയത്. പിആര്‍ടിസി വളണ്ടിയര്‍മാര്‍ക്കും സ്വാഭിമാന്‍ സംഘടന പ്രതിനിധികള്‍ക്കും ഒപ്പം കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം  ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കുന്നതിന് തീരുമാനമെടുത്തത്.

18 നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഇതിനായി ചുമതല നല്‍കിയിരുന്നു. ശുചീകരണത്തിനാവശ്യമായ കയ്യുറകളും മാസ്‌കും മാലിന്യം ശേഖരിക്കുന്നതിന് ചാക്കുകളും വിതരണം ചെയ്തു. കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ജൈവ മാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് ചപ്പുചവറുകള്‍ സംസ്‌ക്കരിക്കുന്നതിനായി നീക്കിയത്. 250 ചാക്ക് മാലിന്യങ്ങള്‍ പരിസരത്ത് നിന്നും ശേഖരിച്ചു. പൂന്തോട്ടങ്ങളും വൃത്തിയാക്കി. മരങ്ങളുടെ ഉണങ്ങിയ കൊമ്പുകളും മുറിച്ചു മാറ്റി. ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി നിറവ് വേങ്ങേരിക്ക് കൈമാറും. 

LEAVE A REPLY

Please enter your comment!
Please enter your name here