അനധികൃത മത്സ്യബന്ധനം : കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

0
462

ബേപ്പൂര്‍ ഫിഷറീസ് ഹാര്‍ബറില്‍ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു അറിയിച്ചു. അനധികൃത രീതികള്‍ ഉപയോഗിച്ചുള്ള  മത്സ്യബന്ധനം  തടയുവാന്‍  ഫിഷറീസ് മറൈന്‍  എന്‍ഫോഴ്സ്മെന്റ്  വിഭാഗത്തിന്റെ  പട്രോളിംങ്ങ്,  പരിശോധന   എന്നിവ വരും ദിവസങ്ങളില്‍  ശക്തിപ്പെടുത്തുവാനും  നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും  ജില്ലാ കലക്ടര്‍  നിര്‍ദേശം നല്‍കി.

  എല്ലാ വിഭാഗം  യാനങ്ങള്‍ക്കും  അവരുടെ മത്സ്യം ബേപ്പൂര്‍ ഹാര്‍ബറില്‍  ഇറക്കുന്നതിനുള്ള  അനുവാദം  ഉണ്ടെന്നും  ഇത് തടസ്സപ്പെടുത്തരുതെന്നും യോഗത്തില്‍ തീരുമാനമെടുത്തു. അനധികൃത രീതികള്‍  ഉപയോഗിച്ചുള്ള  മത്സ്യബന്ധനം ഇനി നടത്തുകയില്ല എന്ന് യോഗത്തില്‍ യാന ഉടമകളും  ഉറപ്പ് നല്‍കി. ഫിഷറീസ്  നോര്‍ത്ത് സോണ്‍  ജോയിന്റ് ഡയറക്ടര്‍  ആര്‍ സന്തോഷ് കുമാര്‍, കോഴിക്കോട്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍കിഷന്‍,  ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ്  ഡയറക്ടര്‍ ജുഗുനു.ആര്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ്  എസ്.ഐ  കെ. അനീശന്‍, ബോട്ട്  ഓണേഴ്സ് അസോസിയേഷന്‍  പ്രതിനിധികള്‍, വള്ളം അസോസിയേഷന്‍ പ്രതിനിധികള്‍, ബേപ്പൂര്‍ ഹാര്‍ബര്‍ മാനേജ്മെന്റ്  സൊസൈറ്റി പ്രതിനിധികള്‍, കോസ്റ്റല്‍ പോലീസ്,  എസ്.ഐ ബേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ മത്സ്യഫെഡ്, ഹാര്‍ബര്‍  എന്‍ജിനിയറിംങ്ങ്  വകുപ്പ്  പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍  പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here