National

വിവാഹത്തിൽ നിന്നും പിൻമാറിയെന്ന എല്ലാ ആരോപണത്തിലും ബലാത്സംഗക്കുറ്റം ചുമത്താനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുന്ന എല്ലാ ആരോപണങ്ങളിലും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിൽ വിധി പുറപ്പെടുവിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2016ൽ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരായ കേസിൽ ഇയാളെ വെറുതെ വിട്ടു. വിവാഹത്തിൽ നിന്നും പിൻമാറിയെന്ന എല്ലാ ആരോപണത്തിലും ബലാത്സംഗക്കുറ്റം ചുമത്താനാവില്ല. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും […]

Kerala National News

തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണം ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്നും വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റു […]

News

കുന്ദമംഗലം പോലീസിനൊരു ബിഗ് സല്യൂട്ട്

കുന്ദമംഗലം: നാടിനെ നടുക്കിയ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ചാത്തമംഗലം താമരത്ത് യശോദയുടെ കുടുംബത്തിന് കൈത്താങ്ങായി കുന്ദമംഗലം പോലീസ്. മാനസിക രോഗികളായ ഭര്‍ത്താവ് ചോയിയുടെയും മകന്‍ ദിബിനും ഒപ്പം ഒരു കൊച്ചു കൂരയ്ക്ക് കീഴില്‍ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കുന്നതിനിടയിലാണ് ഈ കുടുംബത്തെ പ്രളയമെന്ന ദുരിതം ബാധിക്കുന്നത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവരുടെ വീട് പ്രളയത്തില്‍ അകത്തെ ഭിത്തികള്‍ അടക്കം അടര്‍ന്നു വീണ നിലയിലായ വിവരമറിഞ്ഞു പോലീസ് സഹായഹ,്തവുമായി എത്തുകയായിരുന്നു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഓഫിസര്‍മാരായ ബിനേഷ്, […]

Kerala News

കെവിന്റേത് ദുരഭിമാനക്കൊല കേസിന്റെ വിധി മറ്റന്നാൾ

കോട്ടയം : 2018 മെയ് 28-നാണ് നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചു . കേസിൽ മറ്റന്നാൾ വിധി പ്രഖ്യാപിക്കും കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. അതേ സമയം നീനുവിന്റെ പിതാവ് അഞ്ചാം പ്രതിയായ ചാക്കോയെ കോടതി വെറുതെ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ […]

Kerala News Trending

ചാക്കോ കുറ്റക്കാരന്‍ തന്നെ, വെറുതെ വിട്ടത് ശരിയല്ല: പ്രതികരണവുമായി കെവിന്റെ അച്ഛന്‍

കോട്ടയം: കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ അച്ഛന്‍. നാല് പേരെ വെറുതെ വിട്ടത് ശരിയല്ലെന്നും ചാക്കോ കുറ്റക്കാരന്‍ തന്നെയാണെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു. അദ്ദേഹം ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാരെന്ന് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി […]

Entertainment

വിനീത് ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ ടീം ഒന്നിക്കുന്നു

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ ജോഡി വിനീത് ശ്രീനിവാസന് ഒപ്പം ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കുന്നത്. തങ്കം എന്നാണ് ഇവര്‍ ഒന്നിക്കുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ ചിത്രം നിര്‍മ്മിക്കുന്നതും ദിലീഷ് പോത്തന്‍- ശ്യാം പുഷ്‌ക്കരന്‍ ടീം ആണ്. വരുന്ന […]

News

പാലോറമലയിലടക്കം മണ്ണിടിച്ചിലിന്റെ കാരണം സോയില്‍ പൈപ്പിങ്ങിന് സമാനമായ പ്രതിഭാസം

കോഴിക്കോട്: മടവൂര്‍ കിഴക്കോത്ത് പഞ്ചായത്തിലെ പാലോറമലയില്‍ സംഭവിച്ചതടക്കം കനത്ത മഴയില്‍ ജില്ലയുടെ മൂന്നിടത്തുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം സോയില്‍ പൈപ്പിങ്ങിന് സമാനമായ പ്രതിഭാസമെന്ന് പ്രാഥമിക നിഗമനം. പാലോറമലയെക്കൂടാതെ കാരശേരി പഞ്ചായത്തിലെ പൈക്കാടന്‍ മല, കായണ്ണയിലെ കല്ലാനിമല എന്നിവിടങ്ങളിലായിരുന്നു മണ്ണിടിഞ്ഞത്. ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിന്റെ ഘടനാമാറ്റത്തെക്കുറിച്ച് പഠിച്ച വിദഗ്ധ സംഘം കലക്ടര്‍ സാംബശിവ റാവുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിഗമനം. ഭൂമിക്കടിയില്‍ നിന്ന് മണ്ണും ചെളിയും വെള്ളവും ഒലിച്ചിറങ്ങുന്നതിന് സമാനമായ സ്ഥിതിയാണ് ‘സോയില്‍ പൈപ്പിങ്’. ജലവിഭവ വികസന വിനിയോഗ കേന്ദ്രം സീനിയര്‍ […]

Kerala News

ചെളി തെറിപ്പിച്ച കാറുകാരന്‍റെ കരണത്തടിച്ചു, ഓട്ടോക്കാരൻ്റെ ലൈസൻ സസ്പെൻഡ് ചെയ്തു

കൊച്ചി: ചെളിവെള്ളം തെറിപ്പിച്ചതിന്‍റെ പേരിൽ കാറുകാരന്‍റെ കരണത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻ സസ്പെൻഡ് ചെയ്ത് ആര്‍ടിഓ. കടവന്ത്ര സ്വദേശി ഷിജോ ജോര്‍ജിന്‍റെ ലൈസൻസാണ് ആറു മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്. കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിൽ ചെളിവെള്ളം തെറിക്കുകയായിരുന്നു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഡ്രൈവറുടെ കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് കാറുകാരൻ ആര്‍ ടി ഓഫീസിലെത്തി പരാതി നല്‍കിയതോടെ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

National News

സിബിഐ ആസ്ഥാനത്ത് ചിദംബരത്തെ ചോദ്യം ചെയ്യുന്നു

ഐഎൻഎസ് മാക്‌സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു. കസ്റ്റഡിയിലെടുത്ത ചിദംബരത്തിന്‍റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. തുടർന്ന് അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലെ കോൺഫറൻസ് റൂമിൽ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും. ചിദംബരത്തെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം, വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യ നേടാനായിരിക്കും ചിദംബരത്തിന്‍റെ അഭിഭാഷകർ ശ്രമിക്കുക.

Sports

തിരുവമ്പാടിയില്‍ നിന്ന് മാറ്റുന്ന അന്താരാഷ്ട്ര സ്റ്റേഡിയം മാമ്പറ്റയില്‍ തന്നെ: തീരുമാനമായി

മു​ക്കം: തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ച്ച അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം മാ​മ്പ​റ്റ​യി​ൽ നി​ർ​മ്മി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. തിരുവമ്പാടിയില്‍ തു​ട​ർ​ച്ച​യാ​യി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മുക്കം നഗരസഭയിലെ മാമ്പറ്റയിലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ര​ണ്ട് എ​ക്ക​റോ​ളം വ​രു​ന്ന മാ​മ്പ​റ്റ മി​നി സ്റ്റേ​ഡി​യ​മാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യ​മാ​ക്കി മാ​റ്റു​ന്ന​ത്. ആ​റ​ര​കോ​ടി​യോ​ളം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കു​ന്ന​ത്. 200 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഫു​ട്ബോ​ളി​നാ​യി പു​ൽ​മൈ​താ​നം, ആ​ധു​നി​ക ജിം​നേ​ഷ്യം, ജം​പിം​ഗ് പി​റ്റു​ക​ൾ, ഗാ​ല​റി എ​ന്നി​വ നി​ർ​മ്മി​ക്കാ​നാ​ണ് പ​ദ്ധ​തി. സ്റ്റേ​ഡി​യം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ദേ​ശീ​യ സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കും […]

error: Protected Content !!