മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ ജോഡി വിനീത് ശ്രീനിവാസന് ഒപ്പം ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കുന്നത്.
തങ്കം എന്നാണ് ഇവര്‍ ഒന്നിക്കുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ ചിത്രം നിര്‍മ്മിക്കുന്നതും ദിലീഷ് പോത്തന്‍- ശ്യാം പുഷ്‌ക്കരന്‍ ടീം ആണ്. വരുന്ന നവംബര്‍ മാസത്തില്‍ പാലക്കാട് ആണ് ഈ ചിത്രം ആരംഭിക്കുക.