മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീംകോടതി; പി ചിദംബരം ഒളിവില്‍
ന്യൂഡല്‍ഹി: ഐഎൻഎസ് മാക്‌സ് മീഡിയ അഴിമതി കേസിൽ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതോടെ ചിദംബരം ഒളിവില്‍ പോയി. ഇന്നു രാവിലെയും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി. എന്നാൽ ചിദംബരം ഇല്ലാത്തതിനാൽ സംഘം മടങ്ങി. ഇത് മൂന്നാം തവണയാണ് സിബിഐ ചിദംബരത്തിന്റെ വീട്ടിലെത്തുന്നത്. ഇന്നലെ അർധരാത്രി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം രണ്ട് മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ സിബിഐയ്ക്ക് മുന്നിൽ ഹാജരാകാതിരുന്ന ചിദംബരം, അഭിഭാഷകൻ […]








