Local

നിര്യാതയായി

കുന്നമംഗലം: പെരുവഴിക്കടവ് കാവുങ്ങല്‍ ഭവാനിഅമ്മ (68 വയസ്സ്) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഗോപിനാഥന്‍പിള്ള. മക്കള്‍ ശ്രീജിത്ത്, ജ്യോതിലക്ഷമി മരുമക്കള്‍: കാവുങ്ങല്‍ മുരളീധരന്‍ ,സുമ സംസ്‌കാരം 20/8/2019 ( ചൊവ്വ ) രാവിലെ 10 മണി വീട്ടുവളപ്പില്‍

Kerala

ഡോക്‌സി ഡേ ക്യാംപെയ്ന്‍ സമാപിച്ചു

കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാംപെയിനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള അപ്പോത്തിക്കരിയും ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ഡോക്‌സി ഡേ ബോധവല്‍ക്കരണ ക്യാപെയിന്‍ വിജയകരമായി പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 200 ഓളം വിദ്യാര്‍ത്ഥികളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്. എസ് എം സ്ട്രീറ്റ്, മാനാഞ്ചിറ, ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പൊതുജനങ്ങളുമായി സംവദിക്കുകയും അവര്‍ക്കാവശ്യമായ ഡോക്‌സി മരുന്നുകള്‍ വിതരണം ചെയ്യുകയും […]

Trending

പ്രളയ ബാധിതര്‍ക്കുള്ള സഹായം: അനര്‍ഹര്‍ കടന്നു കൂടരുത്; അര്‍ഹര്‍ വിട്ടുപോകരുത്- മന്ത്രി രാമകൃഷ്ണന്‍

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ വിതരണത്തിനുള്ള പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു സാഹചര്യം ഉണ്ടാകരുതെന്ന്  തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  അതേസമയം അര്‍ഹരായ ഒരാളും വിട്ടുപോകുന്ന സാഹചര്യവും ഉണ്ടാകരുത്.  പ്രളയാനന്തര പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  പ്രളയ ബാധിതരായ കുടുംബങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയുമാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. […]

News

ദുരിതാശ്വാസത്തിനിടയിലും മെഡിക്കല്‍ കോളേജില്‍ ഭക്ഷണമൊരുക്കി സാന്ത്വനം ക്ലബ് മാതൃകയായി

പുള്ളാവൂര്‍: കേരളത്തെ നടുക്കിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയിലും പതിവു തെറ്റിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഒരു ദിവസത്തെ ഭക്ഷണമൊരുക്കി മാതൃകയായിരിക്കുകയാണ് പുള്ളാവൂര്‍ SYS സാന്ത്വനം ക്ലബ്ബ് പ്രവര്‍ത്തകര്‍.കഴിഞ്ഞാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയയവരെ രക്ഷപ്പെടുത്തിയതും, തുടര്‍ന്നു ആശ്വാസ കിറ്റുകള്‍ വിതരണം ചെയ്തതും, ക്ലീനിങ്ങ് പ്രവര്‍ത്തനങ്ങളില്‍ സജീവമായതും ഏവരുടേയും ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. മെഡിക്കല്‍ കോളേജ് സഹായി വാദി സലാമില്‍ നടന്ന ഭക്ഷണ വിതരണത്തിന് സാന്ത്വനം വളണ്ടിയര്‍മാരായ ശംസുദ്ദീന്‍ സഖാഫി, ശുക്കൂര്‍ OM, ശമ്മാസ്, റാഫി VK എന്നിവര്‍ നേതൃത്വം […]

Local

വിദ്യാർത്ഥിയുടെ കൈവിരൾ വാതിലിന്റെ ലോക്കിൽ കുടുങ്ങി

കുന്ദമംഗലം: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുടെ കൈവിരൾ വാതിലിന്റെ ലോക്കിൽ കുടുങ്ങി. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാനായി പുറത്തേക്ക് വിട്ട സമയത്താണ് എട്ടാം ക്ലാസ് വിദ്യാർത്ഥി അൻസിതയുടെ കൈ വിരൾ ലോക്കിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ അധ്യാപകർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം നടത്തി. ലീഡിങ് ഫയർ മാൻ അശോകൻ ,ഫയർ മാൻമാരായ വിജിൻ,വിനു,വിജിത്ത് ലാൽ എന്നിവരുടെ സംഘമാണ് കുട്ടിയെ രക്ഷ പെടുത്തിയത്

News

താമരക്കുളവും പരിസരവും ശുചീകരിച്ചു

ജനകീയ പങ്കാളിത്തത്തോടെ 22 വർഷം മുമ്പ് 1997 ൽ പുനർനിർമ്മിച്ച വെസ്റ്റ്ഹിൽ വരയ്ക്കൽ താമരക്കുളവും പരിസരവും  നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ വൃത്തിയാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ള്ള 72 യുത്ത് ക്ലബ് പ്രവർത്തകർ ശ്രമദാനത്തിൽ പങ്കാളികളായി.മേയർ തോട്ടത്തിൽ രവീന്ദ്രൻ, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോ ഓർഡിനേറ്റർ എം.അനിൽകുമാർ., കൗൺസിലർ ആശാ ശശാങ്കൻ, കെ.എസ്.വിഷ്ണു, പി.ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.1997 ൽ അന്നത്തെ ജില്ലാ കലക്ടറായിരുന്ന മനോജ് ജോഷിയുടെ നിർദേശാനുസരണം നെഹ്റു യുവകേന്ദ്രയുടെ ക്ലബുകളും വിവിധ സംഘടനകളും […]

National

പൊരുതി വീണു ഇന്ത്യൻ മാസ്റ്റേഴ്സ്

മലേഷ്യ: കോലാലമ്പൂരിലെ മലാക്ക സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഇലെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളം നിറഞ്ഞാടിയ ഇന്ത്യൻ മാസ്റ്റേഴ്സ് ഒടുവിൽ മാലിദ്വീപിന് മുമ്പിൽ പൊരുതി വീണു. സെമിയിൽ വാശിയേറിയ പോരാട്ടത്തിൽ ടൈം ബ്രേക്കറിനൊടുവിലാണ് പരാജയം എറ്റു വാങ്ങിയത്. . നാല്പത് വയസിനു മുകളിലുള്ള കളിക്കാർ അണി നിരക്കുന്ന ഗ്ലോബൽ മാസ്റ്റേഴ്സ് ഇലെവൻസ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും, സൗത്ത് ആഫ്രിക്ക,മലേഷ്യ,ശ്രീലങ്ക,മാലിദ്വീപ്,ഇന്ത്യ, തുടങ്ങി ഒമ്പതു രാജ്യങ്ങളാണ് ഫെസ്റ്റിവൽ മത്സരത്തിൽ മത്സരിക്കുക. 3 ദിവസങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിൽ […]

Local

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരി കൈമാറി

ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീനക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. രമേശന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ ഇബ്‌നുഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു

Trending

വാട്സ് ആപ്പ് കൂട്ടായ്മ വഴിയോരങ്ങൾ ശുചീകരിച്ചു

കാരന്തൂർ : കാരന്തൂർ പ്രദേശത്തെ പ്രളയം ബാധിച്ച പൂനൂർ പുഴയുടെ തീരത്തെ റോഡും പരിസരവും ശുചീകരിച്ചു. പ്രളയം ബാധിച്ച നൂറിലധികം വരുന്ന വീട്ടുകാർ ചേർന്ന് രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. പാറക്കടവ് മുതൽ തൈകണ്ടി കടവ് വരെയും ഏട്ട കുണ്ട് ഭാഗങ്ങളുമാണ് ശുചീകരിച്ചത്. പ്രളയത്തെ നേരിടുന്നതിനാവശ്യമായ മുൻ കരുതലുകൾ എടുക്കുക, പരസ്പരം സഹായ, സഹകരണങ്ങൾ ചെയ്യുക എന്ന ആശയത്തിൽ നിന്നാണ് വാട്സ് ആപ്പ് കൂട്ടായ്മ രൂപം കൊണ്ടത്.സമാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് […]

Trending

കളക്ടറുടെ ഉറപ്പ് പാലോറമലയിൽ വിദഗ്ധ സംഘം പരിശോധന നടത്തും

കോഴിക്കോട് : കഴിഞ്ഞ പേമാരിയിൽ മണ്ണൊലിപ്പും ഗർത്തങ്ങളും കണ്ടെത്തിയ പാലോറമലയിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയതിനു പിന്നാലെ കളക്ടർ സംഭവ സ്ഥലം സന്ദർശിച്ചു. പാലോറമാലയുടെ വിഷയത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവ സ്ഥലമായ മഠത്തുംകുഴിയിൽ എത്തി സ്ഥലം നിരീക്ഷിച്ച ശേഷം കളക്ടർ ക്യാമ്പിൽ താമസിക്കുന്ന പരിസരവാസികളുമായി സംഭാഷണം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ അപകട സാധ്യത കണക്കിലെടുത്ത് പാലോറമല നിവാസികളെ തൊട്ടടുത്ത എ കെ എം എൽ പി സ്കൂളിലേക്ക് മാറ്റിയിരുന്നു. മലമുകളിലായി നിർമ്മിക്കുന്ന […]

error: Protected Content !!