Kerala

മരം കയറ്റി വരുന്ന പിക്ക് അപ്പ് വാൻ വിദ്യാർത്ഥികൾക്കിടയിലേക്ക് മറിഞ്ഞു അപകടം

കോഴിക്കോട് : പൈമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മരം കയറ്റി വരുന്ന പിക്ക് അപ്പ് വാൻ വിദ്യാർത്ഥികൾക്കിടയിലേക്ക് മറിഞ്ഞു അപകടം. പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്ക് നടന്ന് പോകവെയാണ് മരം കയറ്റിയ വാൻ കുട്ടികളുടെ ദേഹത്തേക്കായി മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന നന്ദന, റൽന ഫാത്തിമ,സ്വാതി, അവന്തിക,ആതിര എന്നീ വിദ്യാർത്ഥികൾ എട്ടാം തരത്തിൽ പഠിക്കുന്നവരാണ്. ട്രാഫിക് പോലീസ് അസിസ്റ്റൻറ് കമ്മിഷണർ ബിജു രാജ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ […]

News

എടിഎം ഇനി എനി ടൈം മണിയല്ല

എ.ടി.എം കാര്‍ഡ് സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്.ബി.ഐ. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന എടിഎം സേവനം ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. കാര്‍ഡ് വഴിയുള്ള തട്ടിപ്പ് തടയാനാണ് നിയന്ത്രണം എന്നാണ് വിശദീകരണം. എസ്.ബി.ഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ക്ലാസിക്, മാസ്ട്രോ കാര്‍ഡുകള്‍ക്ക് 20,000 രൂപയായി കുറച്ചിട്ടും തട്ടിപ്പ് കുറയുന്നില്ലെന്നും ബാങ്ക് പറയുന്നു.

Local

പെരുവയല്‍ പഞ്ചായത്തില്‍ നാളെ മാലിന്യശേഖരണം

പെരുവയല്‍: പെരുവയല്‍ പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും വന്നടിഞ്ഞ പ്‌ളാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ നാളെ ( ചൊവ്വ ) ശേഖരിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശേഖരണം നടക്കുക. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും പങ്കാളികളാകും. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് തിരിക്കും. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രവര്‍ത്തനം വിശദീകരിച്ചു

Local

പള്ളിയോള്‍ റസിഡന്‍സ് അസോസ്സിയേഷന്‍ പ്രളയബാധിതര്‍ക്കുകിറ്റ് വിതരണം നടത്തി

മാവൂര്‍: നാടിനെ നടുക്കിയ വെള്ളപൊക്കത്തില്‍ വീട് ഒഴിയേണ്ടി വന്നവര്‍ക്കായി റസിഡന്‍ അസോസിയേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. അസോസ്സിയേഷന്‍ പരിതിക്കുള്ളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പള്ളിയോള്‍ ചിറക്കല്‍ താഴത്ത് അഡ്വ.വി.ജി സുരേന്ദ്രന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, വൈസ് പ്രസിഡന്റ് റിയാസ് എ.പി.അദ്ധ്യക്ഷത വഹിച്ചു, വാര്‍ഡ് മെമ്പര്‍ അനൂപ് കെ അഡ്വ.വി.ജി സുരേന്ദ്രന്‍ ഇ കെ ഹംസ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസോസിയേഷന്‍ ട്രഷറര്‍ […]

Kerala

ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മെയിന്റനൻസ് ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട് : പ്രളയത്തിൽ വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി തീർക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം മലബാർ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ച ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മെയിന്റനൻസ് ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു , കലക്ടർ സാംബശിവറാവു ചടങ്ങിൽ പങ്കാളിയായി. പ്രളയത്തിൽ കേടുപാടുകളിൽ സംഭവിച്ച നിരവധി വീടുകളാണ് ജില്ലയിൽ നില നിൽക്കുന്നത് . അവിടങ്ങളിലെ നിരവധി ഉപരണങ്ങൾ ഇതോടെ സന്നദ്ധ പ്രവർത്തകർ ചെയ്ത് നൽകും

Local

ഡോക്സി ഡേ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കി ഉദ്ഘാടനം ചെയ്തു. പ്രളയജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മന്ത്രിയും കലക്ടറും ചടങ്ങില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയവ വഴി ഗുളികവിതരണം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മലിന ജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ […]

Trending

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ്

പാലക്കാട് : പത്തുമാസം മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍ വീട്ടില്‍ ഇബ്രാഹിം(37) നെതിരെയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. 2011 നവംബര്‍ 25നായിരുന്നു ഒരു നാടിനെ തന്നെ ഞെട്ടിച്ച അരുംകൊല നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയ്ക്ക് തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോ എന്ന പേടിയില്‍ സ്വന്തം പിതാവ് തന്നെ മകളെ കൊല്ലുകയായിരുന്നുവെന്ന് […]

Kerala

പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ നൽകും

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ നൽകും. ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാഠ പുസ്തകത്തിനു പുറമെ നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തോടായി നിർദ്ദേശിച്ചതായി മുഖ്യ മന്ത്രി പറഞ്ഞു.

Kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം. കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായ കണക്കനുസരിചച് അത് പരിഹരിക്കാന്‍ അത്രയും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും ആയിരിക്കും പ്രവൃത്തി ദിനമാക്കുക.

Kerala

പാലോറമലയിൽ വിശദമായ പഠനം വേണം : വിദഗ്‌ധ സംഘം

കോഴിക്കോട് : കഴിഞ്ഞ പേമാരിയിൽ മണ്ണൊലിപ്പും ഗർത്തങ്ങളും കണ്ടെത്തിയ പാലോറമലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമെത്തിയ സംഘം സംഭവ സ്ഥലമായ മഠത്തുംകുഴിയിൽ നിന്നും സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അപകട സാധ്യത കണക്കിലെടുത്ത് പാലോറമല നിവാസികളെ തൊട്ടടുത്ത എ കെ എം എൽ പി സ്കൂളിലേക്ക് മാറ്റിയിരുന്നു. മലമുകളിലായി നിർമ്മിക്കുന്ന കൺവെൻഷൻ സെന്റർ കാരണമാണ് പ്രകൃതിയ്ക്ക് ഇത്തരത്തിലൊരു മാറ്റം സംഭവിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. അതേ സമയം പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്ന പ്രവർത്തനങ്ങൾ […]

error: Protected Content !!