മാവൂര്‍: നാടിനെ നടുക്കിയ വെള്ളപൊക്കത്തില്‍ വീട് ഒഴിയേണ്ടി വന്നവര്‍ക്കായി റസിഡന്‍ അസോസിയേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. അസോസ്സിയേഷന്‍ പരിതിക്കുള്ളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പള്ളിയോള്‍ ചിറക്കല്‍ താഴത്ത് അഡ്വ.വി.ജി സുരേന്ദ്രന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, വൈസ് പ്രസിഡന്റ് റിയാസ് എ.പി.അദ്ധ്യക്ഷത വഹിച്ചു, വാര്‍ഡ് മെമ്പര്‍ അനൂപ് കെ അഡ്വ.വി.ജി സുരേന്ദ്രന്‍ ഇ കെ ഹംസ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസോസിയേഷന്‍ ട്രഷറര്‍ അബീഷ് കെ സ്വാഗതവും വനിതാ വിംഗ് കണ്‍വീനര്‍ സുനില എ.പി നന്ദിയും പറഞ്ഞു