പെരുവയല്‍: പെരുവയല്‍ പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും വന്നടിഞ്ഞ പ്‌ളാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ നാളെ ( ചൊവ്വ ) ശേഖരിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശേഖരണം നടക്കുക. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും പങ്കാളികളാകും. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് തിരിക്കും. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രവര്‍ത്തനം വിശദീകരിച്ചു