എ.ടി.എം കാര്‍ഡ് സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്.ബി.ഐ. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന എടിഎം സേവനം ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. കാര്‍ഡ് വഴിയുള്ള തട്ടിപ്പ് തടയാനാണ് നിയന്ത്രണം എന്നാണ് വിശദീകരണം.
എസ്.ബി.ഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ക്ലാസിക്, മാസ്ട്രോ കാര്‍ഡുകള്‍ക്ക് 20,000 രൂപയായി കുറച്ചിട്ടും തട്ടിപ്പ് കുറയുന്നില്ലെന്നും ബാങ്ക് പറയുന്നു.