കോഴിക്കോട് : പ്രളയത്തിൽ വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി തീർക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം മലബാർ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ച ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മെയിന്റനൻസ് ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു , കലക്ടർ സാംബശിവറാവു ചടങ്ങിൽ പങ്കാളിയായി.
പ്രളയത്തിൽ കേടുപാടുകളിൽ സംഭവിച്ച നിരവധി വീടുകളാണ് ജില്ലയിൽ നില നിൽക്കുന്നത് . അവിടങ്ങളിലെ നിരവധി ഉപരണങ്ങൾ ഇതോടെ സന്നദ്ധ പ്രവർത്തകർ ചെയ്ത് നൽകും