മാവൂരിൽ വിവാഹ തട്ടിപ്പുകാരൻ പിടിയിൽ
മാവൂർ: 10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പുകാരൻ പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസിക്കുന്ന ബിനു സക്കറിയയെയാണ് (47) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയെ മറ്റൊരു പേരിൽ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്തതിന് 2013ൽ മാവൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ മാവൂർ പൊലീസ് കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണക്ക് ഹാജരാകാതെ […]