Kerala

മാവൂരിൽ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ

മാ​വൂ​ർ: 10 വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ക്കു​ന്ന ബി​നു സ​ക്ക​റി​യ​യെ​യാ​ണ് (47) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ നി​ല​വി​ലി​രി​ക്കെ മ​റ്റൊ​രു സ്ത്രീ​യെ മ​റ്റൊ​രു പേ​രി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​ദ്യ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തി​ന് 2013ൽ ​മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മാ​വൂ​ർ അ​ടു​വാ​ട് താ​മ​സി​ച്ചി​രു​ന്ന ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്താ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ പ​ല ജി​ല്ല​ക​ളി​ലാ​യി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

പ്രതി കോ​ട്ട​യം ജി​ല്ല​യി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി​യാ​ണ് മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മാ​വൂ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​മോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ലി​ജു ലാ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് കോ​ഴി​ക്കോ​ട് സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ല​ട​ച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!