ഋഷഭ് പന്തിന് പകരം ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ നായകൻ

0
107

ന്യൂഡല്‍ഹി: ഋഷഭ് പന്തിന് പകരം പുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇനി ഡേവിഡ് വാര്‍ണര്‍ നയിക്കും. വാഹനാപകടത്തില്‍ പരുക്ക് പറ്റി വിശ്രമത്തില്‍ കഴിയുകയാണ് ഋഷഭ് പന്ത്. ഇത്തവണത്തെ ഐ പി എൽ സീസൺ താരത്തിന് നഷ്ട്മാകുമെന്ന സാഹചര്യത്തിലാണ് പുതിയ നായകനെ ഡൽഹി തീരുമാനിച്ചത്.

വാര്‍ണര്‍ നായകനാകുന്ന ടീമിന്റെ ഉപനായകൻ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ്. സമൂഹ മാധ്യമങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2009, 2013 സീസണുകളില്‍ ഡല്‍ഹിയുടെ നായകനായിരുന്നു വാര്‍ണര്‍.

ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പന്തിന് പകരം വാര്‍ണര്‍ ടീമിനെ നയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാസം 31 മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here