Local

കുഞ്ചിത്തണ്ണി എച്ച് എസില്‍ കായികമേള

 • 27th September 2023
 • 0 Comments

കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം. ദേശീയ തലത്തില്‍ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ കായിക താരം ബേസില്‍ ബിനോയ് കായികമേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സാഗര്‍ സി.സി അധ്യക്ഷത വഹിച്ചു ഉദ്ഘാടനത്തിന് ശേഷം വിവിധ മത്സരങ്ങള്‍ നടന്നു. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം സംസ്ഥാന ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗംഗ സജീവ്, സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ അഭിനന്ദ് ബാബു എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റിന്റെ അകമ്പടിയോടെയാണ് […]

International Kerala National

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ഇന്ത്യൻ സംഘത്തെ നീരജ് ചോപ്ര നയിക്കും

 • 9th August 2023
 • 0 Comments

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ സംഘത്തെ ഒളിമ്പിക്‌സ് മെഡൽ നേതാവ് നീരജ് ചോപ്ര നയിക്കും. സെപ്റ്റംബർ 19 മുതൽ 27 വരെ ഹംഗറിയിലെ ബുഡാപൈസ്റ്റിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 28 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തിൽ 7 മലയാളികളുണ്ട്. എം. ശ്രീശങ്കർ, അബ്ദുളള അബൂബക്കർ, ഏൽദോസ് പോൾ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ടീമിലെ മലയാളികൾ. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ 7 വിഭാഗങ്ങളിലായി വിവിധ ഫൈനൽ റൗണ്ടുകളിൽ പങ്കെടുത്തു. […]

International

മൂന്ന് പതിറ്റാണ്ടിലേക്ക് എത്തിനിൽക്കെ കരിയർ അവസാനിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി ബഫൺ

 • 2nd August 2023
 • 0 Comments

റോം: ഇരുപത്തെട്ട് വർഷത്തെ കരിയർ അവസാനിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി ബഫൺ. ബഫൺ വിരമിക്കുന്ന റിപ്പോർട്ട് സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. 45 കാരനായ താരം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിരമിക്കൽ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇറ്റാലിയൻ സീരി ബിയിൽ പാർമയ്ക്കുവേണ്ടിയാണ് ബഫൺ കളിക്കുന്നത്. 1995 ൽ പാർമയ്ക്കുവേണ്ടിയാണ് ജിയാൻ ബഫൺ അരങ്ങേറിയത്. രണ്ട് വർഷത്തിനുള്ളിൽ ഇറ്റലിയുടെ ദേശീയ ടിമിലെത്തി. 2018 വരെ 21 വർഷക്കാലമാണ് ബഫൺ ഇറ്റലിയുടെ ​ഗോൾപോസ്റ്റിന് മുന്നിൽ ഉണ്ടായിരുന്നത്. 1998, 2002, […]

Sports

കേരളത്തിൽ കളിക്കാന്‍ അർജന്റീനയ്ക്ക് താൽപര്യം; തുടര്‍നടപടി ഉടൻ ആരംഭിക്കുമെന്ന് കായിക മന്ത്രി

 • 29th June 2023
 • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ മത്സരത്തിനെത്താന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. താല്‍പര്യം അറിയിച്ച് അര്‍ജന്‍റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്. അര്‍ജന്‍റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞു. ‘‘ലോകകപ്പിൽ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്. മുഖ്യമന്ത്രി അർജന്റീന […]

Sports

ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരം : ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി

 • 29th April 2023
 • 0 Comments

സാബ്‍ലെ ദെലോൻ (ഫ്രാൻസ്)∙ ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. നോർത്ത് അറ്റ്ലാന്റിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു […]

Trending

മെസിക്ക് ഞെട്ടിക്കുന്ന ഓഫര്‍ നല്‍കി സൗദി ക്ലബ്ബ്

 • 5th April 2023
 • 0 Comments

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ( Lionel Messi ) പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) യും തമ്മില്‍ സൗദി അറേബ്യയില്‍ വെച്ച് കൊമ്പു കോര്‍ക്കുമോ … ? ഫുട്‌ബോള്‍ ലോകത്തിന്റെ ഈ ചോദ്യത്തിന് ഏതായാലും ജൂണ്‍ 30 നുള്ളില്‍ ഉത്തരം ലഭിച്ചേക്കും. കാരണം, 2023 ജൂണ്‍ 30 ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( P S G ) യുമായി ഉള്ള ലയണല്‍ […]

Kerala News Sports

4 മാർക്കിന് വേണ്ടി മെസിയെ കുറിച്ച് എഴുതൂല.. ഞാൻ നെയ്മർ ഫാനാ…വൈറലായി നാലാംക്ലാസുകാരിയുടെ ഉത്തരക്കടലാസ്

 • 25th March 2023
 • 0 Comments

കടുത്ത ബ്രസീൽ ആരാധികയോട് മെസിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞാൽ എങ്ങനെയിരിക്കും?. അത് പരീക്ഷയ്ക്ക് ചോദ്യമായാലോ?. മലപ്പുറം ജില്ലയിൽ നിന്നുള്ള നാലാംക്ലാസുകാരി റിസ ഫാത്തിമയുടെ ഉത്തരപേപ്പറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്.മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു. എന്നാൽ കടുത്ത ബ്രസീൽ ആരാധികയായ […]

Sports

ഋഷഭ് പന്തിന് പകരം ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ നായകൻ

 • 16th March 2023
 • 0 Comments

ന്യൂഡല്‍ഹി: ഋഷഭ് പന്തിന് പകരം പുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇനി ഡേവിഡ് വാര്‍ണര്‍ നയിക്കും. വാഹനാപകടത്തില്‍ പരുക്ക് പറ്റി വിശ്രമത്തില്‍ കഴിയുകയാണ് ഋഷഭ് പന്ത്. ഇത്തവണത്തെ ഐ പി എൽ സീസൺ താരത്തിന് നഷ്ട്മാകുമെന്ന സാഹചര്യത്തിലാണ് പുതിയ നായകനെ ഡൽഹി തീരുമാനിച്ചത്. വാര്‍ണര്‍ നായകനാകുന്ന ടീമിന്റെ ഉപനായകൻ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ്. സമൂഹ മാധ്യമങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2009, 2013 സീസണുകളില്‍ ഡല്‍ഹിയുടെ നായകനായിരുന്നു വാര്‍ണര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് […]

Sports

കലിപ്പടങ്ങാതെ ക്രിസ്റ്റ്യാനോ

 • 10th March 2023
 • 0 Comments

സൗദി പ്രൊ ലീഗിൽ അൽ ഇത്തിഹാദിനോട്തോറ്റ് അൽ നസ്ർ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികവ് കാട്ടാനാകാതെ പോയ മത്സരത്തിൽ 1-0നായിരുന്നു അൽ നസ്റിന്‍റെ തോൽവി. മത്സരത്തിന് ശേഷം നിരാശയോടെ മടങ്ങുമ്പോൾ വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കളിയിൽ തോറ്റതോടെ ഏറെ നിരാശനായിരുന്നു ക്രിസ്റ്റ്യാനോ. കുപിതനായി ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്ന താരത്തെ തണുപ്പിക്കാൻ സഹതാരങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും തണുക്കാതെ ക്രിസ്റ്റ്യാനോ ഗ്രൗണ്ടിന് പുറത്ത് വെച്ചിരുന്ന വെള്ളക്കുപ്പികൾ ചവിട്ടിത്തെറിച്ച് നിരാശ പ്രകടമാക്കി.

Local News

യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി കായിക താരങ്ങളെ ആദരിച്ചു

 • 9th August 2022
 • 0 Comments

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഓഗസ്റ്റ് 9നു യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കായിക താരങ്ങളെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുജിത് ഒളവണ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനില്‍ ലാല്‍ അധ്യക്ഷനായ ചടങ്ങില്‍ നാഷണല്‍ യൂത്ത് സോഫ്ട്‌ബോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം അംഗം ഉമാ പാര്‍വ്വതി, ഫൂട്ട് വോളിയില്‍ ഇന്ത്യക്കായി കളിച്ച റിയാസ് […]

error: Protected Content !!