രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; ഇന്ന് കേരളം വിദര്‍ഭയെ നേരിടും
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഫൈനലില്‍ കരുത്തരായ വിദര്‍ഭയാണ് എതിരാളികള്‍. രാവിലെ ഒന്‍പതരയ്ക്ക് വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സയം കാണാം. സീസണില്‍ തോല്‍വി അറിയാതെയാണ് കേരളവും വിദര്‍ഭയും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ ഗുജറാത്തിനെ രണ്ട് റണ്ണിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ മറികടന്നാണ് കേരളം ആദ്യ ഫൈനല്‍ ഉറപ്പിച്ചത്. വിദര്‍ഭ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ തോല്‍പിച്ചു. കേരളവും വിദര്‍ഭയും രണ്ടുതവണ ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ട്. […]