Trending

നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം

നീണ്ട ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഒടുവിൽ നാട്ടിലെത്തി. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. റഹീമിനൊപ്പം അദ്ദേഹത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധീഖ് തുവൂരും നാട്ടിലെത്തിയിട്ടുണ്ട്.

ജയിൽ അധികൃതർ നേരിട്ടെത്തിയാണ് റഹീമിനെ വിമാനത്താവളത്തിലെത്തിക്കുകയും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തത്. 2006-ൽ സൗദി ബാലന്റെ മരണത്തെത്തുടർന്നാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കൈകോർക്കുകയായിരുന്നു. 34 കോടി രൂപ സമാഹരിച്ച് ദിയാധനം നൽകിയതിനെത്തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കപ്പെടുകയും മോചനത്തിന് വഴിയൊരുങ്ങുകയുമായിരുന്നു.

ലോക മലയാളികൾക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. സഹായിച്ചവർക്ക് നന്ദിയെന്നും ഈദ് മുബാറക് ആശംസകളും അദ്ദേഹം നേർന്നു. ഉമ്മയെ കെട്ടിപ്പിടിച്ച നിമിഷം വികാരാധീനനായി. സഹായിച്ച എല്ലാവർക്കും നന്ദിയെന്ന് റഹീമിൻ്റെ സഹോദരൻ ക‍ഴിഞ്ഞ ദിവസം നസീർ പ്രതികരിച്ചിരുന്നു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!