നീറ്റ്-യു.ജി 2024 ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യ പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: 2024 ലെ നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ പ്രതിയായ സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്ത് ബിഹാര്‍ എക്കണോമിക് ഒഫന്‍സ് യൂനിറ്റ്. ബിഹാര്‍ ഇ.ഒ.യു അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ നയ്യാര്‍ ഹുസൈന്‍ ഖാന്‍ അറസ്റ്റ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏപ്രില്‍ ഒമ്പതിന് മുഖിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ബിഹാര്‍ പൊലീസ് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രധാന പരീക്ഷാ തട്ടിപ്പുകള്‍, കോണ്‍സ്റ്റബിള്‍ നിയമന അഴിമതി, അധ്യാപക നിയമന അഴിമതി, തീര്‍പ്പാക്കാത്ത മറ്റ് ക്രിമിനല്‍ […]