Kerala kerala Local

കാപ്പ ചുമത്തി പോലീസ് തിരയുന്ന പ്രതി ബൈക്കുമായി പിടിയില്‍

കോഴിക്കോട് :കാപ്പ ചുമത്തി പോലീസ് തിരയുന്ന പ്രതി ബൈക്കുമായി പിടിയില്‍. പെരിങ്ങൊളം അറപ്പോയില്‍ മുജീബ് (38)ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് കോഴിക്കോട് നിന്ന്. കൊയിലാണ്ടിയില്‍ നിന്ന് കളവ് പോയ ബൈക്കുമായാണ് പ്രതി കോഴിക്കോട്‌റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസിന്റെ പിടിയിലായത് .എന്‍ ഐ ടിയുടെ സമീപത്ത് നിന്ന് ഇയാള്‍ നേരത്തെ ബൈക്ക് മോഷണം നടത്തിയിരുന്നു. ഇതിന്റെ അന്വേഷണ വേളയില്‍ ഇയാള്‍ക്കെതിരെ കുന്ദമംഗലം പോലീസ് കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്, ഇയാള്‍ മോഷ്ടിച്ച ബൈക്കുമായി ഇയാൾ കോഴിക്കോട് പിടിയിൽ ആവുന്നത് മുജീബ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. നിരവധികവര്‍ച്ച നടത്തിയത്തിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കുന്നമംഗലം പോലീസ് എസ് എച്ച് ഒ. എ.അഷ്റഫിൻ്റെ നേതൃത്വത്തിലുള്ളസംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!