Kerala

പാലോറമലയിൽ വിശദമായ പഠനം വേണം : വിദഗ്‌ധ സംഘം

കോഴിക്കോട് : കഴിഞ്ഞ പേമാരിയിൽ മണ്ണൊലിപ്പും ഗർത്തങ്ങളും കണ്ടെത്തിയ പാലോറമലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമെത്തിയ സംഘം സംഭവ സ്ഥലമായ മഠത്തുംകുഴിയിൽ നിന്നും സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അപകട സാധ്യത കണക്കിലെടുത്ത് പാലോറമല നിവാസികളെ തൊട്ടടുത്ത എ കെ എം എൽ പി സ്കൂളിലേക്ക് മാറ്റിയിരുന്നു.

മലമുകളിലായി നിർമ്മിക്കുന്ന കൺവെൻഷൻ സെന്റർ കാരണമാണ് പ്രകൃതിയ്ക്ക് ഇത്തരത്തിലൊരു മാറ്റം സംഭവിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. അതേ സമയം പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്ന പ്രവർത്തനങ്ങൾ മലയ്ക്ക് മുകളിൽ നടക്കുന്നതിനാൽ വിശദമായ പഠനം വേണമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ശേഖരിച്ച മണ്ണും ചളിയും വിശദമായ പരിശോധനയ്ക്കു വേണ്ടി അയക്കും എന്ന കാര്യം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് അത് വരെ കാണാത്ത ഗർത്തങ്ങളും പശിമയുള്ള മണ്ണും ഒലിച്ചു വന്നതോട് കൂടി പ്രദേശവാസികൾ ഭീതിയിലാവുകയായിരുന്നു. ഇതേ തുടർന്ന് 70 കുടുംബങ്ങൾ ഇപ്പോൾ ദുരിതത്തിലാണ് . നേരത്തെ മലമുകളിൽ നടക്കുന്ന പ്രവർത്തിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!