Local

കണ്ണീരൊപ്പാന്‍ കൈത്താങ്ങായി കലാ ലീഗ്

കുന്ദമംഗലം : പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കുന്ദമംഗലം പഞ്ചായത്തിലെ ചാത്തന്‍കാവിലുള്ള വീടുകളില്‍ കേരള കലാ ലീഗ് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു . സംസ്ഥാന പ്രസിഡണ്ട് തല്‍ഹത്ത് കുന്ദമംഗലം നേതൃത്വം കൊടുത്ത പരിപാടിയില്‍ ജനല്‍ സെക്രട്ടറി ബഷീര്‍ പന്തീര്‍പ്പാടം , ടിഎംസിഅബൂബക്കര്‍ , കെ വി കുഞ്ഞാതു ,ത്രേസ്യ വര്‍ഗീസ് കോട്ടയം, സി എച്ച് കരീം ,അബ്ദു പുതുപ്പാടി, പികെ അബ്ദുല്ലക്കോയ , സിസി ജോണ്‍ , സ്റ്റീഫന്‍ കാസര്‍കോഡ് , മാസ്റ്റര്‍ […]

Local

നിര്യാതയായി

ബാലുശ്ശേരി : പനായിടത്തില്‍ കുന്നോത്ത് കുട്ടിക്കൃഷ്ണന്‍നായരുടെ ഭാര്യ ഭാനുമതിഅമ്മ( 60)നിര്യാതയായി. മക്കള്‍: ശ്രീശന്‍( അധ്യാപകന്‍ കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌ക്കൂള്‍)ശ്രീഹരി( ഫോട്ടോഗ്രാഫര്‍ ശ്രീസ് സ്റ്റുഡിയോ കോക്കല്ലൂര്‍) മരുമക്കള്‍: പ്രജിന ( അധ്യാപിക എയുപി സ്‌ക്കൂള്‍ ബാലുശ്ശേരി) അനുപ്രിയ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണി

Kerala

സി.പി.ഐ മാർച്ചിന് നേരെ ഉണ്ടായ മര്‍ദ്ധനം: പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പി

കൊച്ചി :ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് മര്‍ദ്ധനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പി. കളക്ടറുടെ റിപ്പോർട്ട് സ്വീകരിച്ച ശേഷമാണ് ഡി.ജി.പി നിലപാട് വ്യക്തമാക്കിയത് . പതിനെട്ട് സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല സംഭവത്തില്‍ സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് ജില്ലാ സെക്രട്ടറി പി. രാജു പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് […]

പ്രളയം: ക്ഷീര കര്‍ഷകര്‍ക്ക് താല്‍ക്കാലികശ്വാസമായി

 പ്രളയം ആരംഭിച്ച ഉടനെ തന്നെ ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി വിവിധ ക്ഷീരവികസനവകുപ്പ് പരിപാടികള്‍. അടിയന്തിരമായി കാലിത്തീറ്റ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും 1500 ചാക്ക് കാലിത്തീറ്റ ഇതിനകം തന്നെ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷക ദുരന്ത നിവാരണ കമ്മറ്റി അടിയന്തിരമായി ജില്ലയിലെ ക്ഷീര സംഘം പ്രതിനിധികള്‍, ക്ഷീര, കര്‍ഷക ക്ഷേമനിധി ഭരണസമിതി അംഗം, മൃഗസംരക്ഷണ വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരുകയും കര്‍മ പരിപാടികള്‍ ആസുത്രണം നടത്തുകയും ചെയ്തു. […]

Kerala

മുത്തലാഖ്: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്: മുത്തലാഖ് ബില്ല് നടപ്പിലായതിന് ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്. മുക്കം സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്. താമരശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആഗസ്റ്റ് മാസം ഇയാള്‍ മുത്തലാഖ് വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ല, ഇതിനാല്‍ യുവതി താമരശേരി കോടതിയില്‍ കേസ് […]

Local

റോഡില്‍ കുഴികളുണ്ട്, വേഗതകുറച്ച് പോവുക: സിറ്റി ട്രാഫിക് പോലീസ്

കോഴിക്കോട്: കനത്ത മഴകൈരണം റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വേഗത കുറച്ച് പോകണമെന്ന നിര്‍ദ്ദേശവുമായി കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ്. റോഡുകള്‍ നന്നാക്കേണ്ട കാര്യം ജില്ല കലക്ടറേയും മറ്റ് അധികാരികളേയും അറിയിച്ചിട്ടുണ്ട് എന്നും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Local

അറിയിപ്പ്

സര്‍ക്കാര്‍ ഡിപ്പോകളില്‍ നിന്ന് ഒഴുകിപ്പോയ തടികള്‍ ലഭിക്കുന്നവര്‍ അറിയിക്കണംമലപ്പുറം ജില്ലയിലെ നെടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ആഗസ്റ്റ് ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങി പോകുകകയുണ്ടായി. പാലക്കാട് സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു കെട്ടിടങ്ങള്‍ക്കകത്തേക്കും വെളളം കയറിയതുകാരണം ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള തടികള്‍ വെളളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു. ഏകദേശം 500 എം.ക്യൂബ്  തടി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തടികള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി പുഴയുടെ തീര ഭാഗങ്ങളില്‍ അടിയാനിടയുണ്ട്. സര്‍ക്കാര്‍ തടി […]

Local

മൃതദേഹം തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: ഗവ. ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 2019 ജൂലൈ 29 ന് മരണപ്പെട്ടതും കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതുമായ അയ്യപ്പന്‍ (വയസ്സ് 38/19 ഐ.പി നം. 5645) എന്നയാളുടെ വിവരം ലഭിക്കുന്നവര്‍ 0495 2384799, 9745907890 നമ്പറില്‍ ബന്ധപ്പെടണമെന്ന് വെളളയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. (ഫോട്ടോ ഉണ്ട്)

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നു: ദൃക്‌സാക്ഷി

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷി ബെൻസൺ. സംഭവം നടന്ന് അല്പസമയത്തിനുള്ളിൽ തന്നെ സ്ഥലത്തെത്തിയ പോലീസിനെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു. ബെന്‍സന്റെ രഹസ്യമൊഴിയെടുത്ത് മുഖ്യസാക്ഷിയാക്കാനാണ് പുതിയ അന്വേഷണസംഘത്തിന്റെ തീരുമാനം. അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നുവെന്നതില്‍ ബെന്‍സണ് സംശയമില്ല. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറിയതായും പോലീസ് ശ്രീറാമിനു […]

Culture

മനുഷ്യരാശിയുടെ ഭാവി നിലനിര്‍ത്താന്‍ സ്നേഹകൂട്ടായ്മകളിലൂടെയേ സാധിക്കൂ: എം ടി

കോഴിക്കോട്: മനുഷ്യരാശിയുടെ ഭാവി നിലനിര്‍ത്താന്‍ സ്നേഹകൂട്ടായ്മകളിലൂടെയേ സാധിക്കൂവെന്ന് എം ടി വാസുദേവന്‍ നായര്‍. കാലാവസ്ഥാ വ്യതിയാനവും വിപത്തും ലോകനിയമമായി മാറി, മഹാവിപത്തുണ്ടാക്കുന്നു. സിംഗപ്പൂരിലും മലേഷ്യയില്‍ നിന്നുമെല്ലാം അത്തരം വാര്‍ത്തകളാണെന്നും ഈ സാഹചര്യത്തില്‍ ഒരുമയോടെ നില്‍ക്കലാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. ദയാപുരം പ്രളയ പുനരധിവാസ സാമൂഹിക പുനര്‍ നിര്‍മാണ പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ നല്‍കുകയായിരുന്നു അദ്ദേഹം. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 15 പേര്‍ക്ക് വീടിന്റെ താക്കോല്‍ നല്‍കി. എം കെ രാഘവന്‍ […]

error: Protected Content !!