കൊച്ചി :ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് മര്‍ദ്ധനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പി.
കളക്ടറുടെ റിപ്പോർട്ട് സ്വീകരിച്ച ശേഷമാണ് ഡി.ജി.പി നിലപാട് വ്യക്തമാക്കിയത് . പതിനെട്ട് സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല
സംഭവത്തില്‍ സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് ജില്ലാ സെക്രട്ടറി പി. രാജു പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും പൊലീസിനെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു എല്‍ദോ എബ്രഹാം എം.എല്‍.എ പ്രതികരിച്ചു.