Kerala

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 0495 2373900, 2375300 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം

പ്രളയജലത്തില്‍പ്പെട്ടു ചളിയും മാലിന്യവും നിറഞ്ഞ വീട്. എന്ത് ചെയ്യും എന്നു ഓര്‍ത്തു പകച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക്  സഹായഹസ്തവുമായി കാത്തിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. ജില്ലയിലെ ദുരിതബാധിതരെ സഹായിക്കാനായി കലക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഹെല്‍പ് ഡെസ്‌കില്‍ നിന്നാണ് വീട് വൃത്തിയാക്കുന്നതിന്  ഉള്‍പ്പെടെ  സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുന്നത്. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ഹെല്‍പഡെസ്‌കിന്റെ ഭാഗമായി 14,800 എന്‍എസ്എസുകാരടക്കം നാല്പതിനായിരത്തിലധികം വളണ്ടിയര്‍മാരാണ് ദുരന്തമേഖലകളില്‍ കര്‍മ്മനിരതരായുള്ളത്. ചിലര്‍ പ്രവര്‍ത്തകരുടെ എണ്ണം നല്‍കാതെ സംഘടനയുടെ പേര് […]

Health & Fitness

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക. ഡി.എം.ഒ

വെളളപ്പൊക്കത്തിനു ശേഷം എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു. മലിനജലത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരും മീൻ പിടിക്കാനും മറ്റാവശ്യങ്ങൾക്കുമായി വെള്ളത്തിലിറങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടവരും നിർബന്ധമായും ഡോക്സി സൈക്ലിൻ ഗുളിക 200 മി.ഗ്രാം (100 മി.ഗ്രാംxരണ്ടു ഗുളിക ) ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ തുടർന്നും ഏർപ്പെടുന്നവർ ഒരാഴ്ചക്കു ശേഷം വീണ്ടും ഗുളിക കഴിക്കേണ്ടതാണ്.പാടങ്ങളിൽ പണിക്കിറങ്ങുന്നവരും കന്നുകാലി വളർത്തലിൽ ഏർപ്പെട്ടവരും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരും […]

News

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ഡോക്‌സി വണ്ടി പുറപ്പെട്ടു

ഡോക്‌സി വണ്ടി പുറപ്പെട്ടുപ്രളയത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് വിവിധ  തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നു. . ഇതിന്റെ  ഭാഗമായി ഡോക്‌സി വണ്ടി ആരംഭിച്ചു. ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍,  റെയില്‍വേ സ്റ്റേഷന്‍,  ബസ് സ്റ്റാന്‍ഡ്, കെ എസ്ആര്‍ടിസി സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഡോക്‌സി വണ്ടി എത്തി എലിപ്പനിയെ കുറിച്ച്  ബോധവല്‍ക്കരണം നടത്തും.  ഡോക്‌സിസൈക്ലിലൂടെ  എലിപ്പനിയെ പ്രതിരോധിക്കുന്നത് എങ്ങനെ എന്ന് വിശദമാക്കും.   കൂടാതെ ജനങ്ങള്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.  ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം,  മെഡിക്കല്‍ കോളേജിലെ അപ്പോത്തിക്കിരി  […]

Local

കൊച്ചിയില്‍നിന്നും സഹായഹസ്തവുമായി ടീം വെൽഫെയർ പ്രവര്‍ത്തകര്‍ ചെറുവാടിയില്‍

മുക്കം: കഴിഞ്ഞ പ്രളയകാലത്ത് സഹായഹസ്തവുമായി ഓടിയെത്തിയവരെ സഹായിക്കാന്‍ തെക്കന്‍ജില്ലകളില്‍ നിന്നും നൂറുകണക്കിന് സന്നദ്ധസേവകരാണ് മലബാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ഇരുപതംഗ സംഘം സര്‍വസന്നാഹങ്ങളുമായി ഇന്നലെ മുതല്‍ ചെറുവാടി, കൊടിയത്തൂര്‍, കക്കാട് എന്നീ പ്രദേശങ്ങളില്‍ സേവനനിരതരായി. ചെളി കെട്ടിക്കിടന്ന ചെറുവാടി കൂട്ടക്കടവ് റോഡ്, നിരവധി വീടുകളും ഇവര്‍ ശുചീകരിച്ചു. വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, അന്‍വര്‍ കെ.സി, ശംസുദ്ദീന്‍ ചെറുവാടി, ചാലില്‍ അബ്ദു, ടീം വെല്‍ഫെയര്‍ കണ്‍വീനര്‍ സദ്‌റുദ്ദീന്‍ ഓമശ്ശേരി, ജാഫര്‍ […]

Local

മാതൃകാഹരിതഗ്രാമപ്രഖ്യാപനം നടത്തി

കുന്ദമംഗലം: കുന്ദമംഗലം HSS നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ‘നാന്ദി’ ദ്വിദിന ശില്പശാലയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത് 22 )o വാര്‍ഡ് ദത്തെടുത്തു. കോഴിക്കോട് സബ്കളക്ടര്‍ ശ്രീ ബിജു ദത്തെടുക്കല്‍ പ്രഖ്യാപനം നടത്തി. വര്‍ഡ്മെമ്പര്‍ അസ്ബിജ പ്രഖ്യാപനപത്രം ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ കല.ഒ, pta പ്രസിഡന്റ് ഋജുല, രാജനാരായണന്‍, സക്കിര്‍ ഹുസൈന്‍, ജിഷ.സി, പ്രോഗ്രാം ഓഫീസര്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Kerala

ഓറൽ സെക്സിന് ഇരയാക്കി തട്ടിപ്പ് : വെളിപ്പെടുത്തലുമായിഅഭിഭാഷകനായ ചാത്തുക്കുട്ടി

ഓറൽ സെക്സിന് ഇരയാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെ മുതിർന്ന അഭിഭാഷകനായ ചാത്തുക്കുട്ടി സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു.

Local

നിര്യാതനായി

അബ്ദുല്‍ മനാഫ് – 38 വയസ്സ് ഇന്ന് രാവിലെ 6 മണിക്ക് തിരുവനന്തപുരം RCC ഹോസ്പിറ്റലില്‍ മരണപ്പെട്ടു. ചാത്തമംഗലം അരയാട്ട് ഹൗസില്‍ ജബ്ബാറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഖൈറുന്നീസ, മക്കള്‍: ആയിഷ മിന്നത്ത് (6), അമാനി ഖദീജ (6 മാസം), സഹോദരങ്ങള്‍ നൗഷാദ്, റൈന. മയ്യത്ത് നിസ്‌കാരം ഇഷാ നമസ്‌കാരത്തിന് ശേഷം ചാത്തമംഗലം ജുമാ മസ്ജിദില്‍. .

Kerala

ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കും; ജില്ലാ കലക്ടര്‍

കോഴിക്കോട് : പ്രളയ അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ‘പ്രളയ അതിജീവനം’ അധ്യാപക ശില്‍പശാല നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അവബോധം ഉണ്ടാകണം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. ജില്ലയില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ മാനസികമായും സാമ്പത്തികമായും പ്രശ്നമനുഭവിക്കുകയാണ്. ഇവരെ കണ്ടെത്തി സാന്ത്വനം […]

News

സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​പ​ക​ട​ക​ര​മെ​ന്ന് വി​ദ​ഗ്ധ​ർ

മു​ക്കം:കാ​ര​ശേരി തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ന്‍​മ​ല​യി​ല്‍ സോ​യി​ല്‍ പൈ​പ്പിം​ഗ് ക​ളക്ട​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ്ണ് സം​ര​ക്ഷ​ണം, ജി​യോ​ള​ജി വ​കു​പ്പ്,സി​ഡ​ബ്ല്യുയു ആ​ര്‍ഡി എം തു​ട​ങ്ങിയ വി​ഭാ​ഗ​ങ്ങ​ളാ​ണ് സോ​യി​ല്‍ പൈ​പ്പിം​ഗി​നെ കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തി​യ​ത്. സോ​യി​ല്‍ പൈ​പ്പിം​ഗ് ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ത്തേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ്സം​ര​ക്ഷ​ണ​വി​ഭാ​ഗം ജി​ല്ലാ ഓ​ഫീ​സ​ര്‍ ആ​യി​ഷ, ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ത​കു​മാ​രി, സി ​ഡ​ബ്ല്യുയുആ​ര്‍ഡിഎം ശാ​സ്ത്ര​ഞ്ജ​ന്‍ വി.​പി. ദി​നേ​ശ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത് . കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ണ്ണും മ​ണ​ലും ചെ​ളി​യും ശേ​ഖ​രി​ച്ചു. 12 കു​ടും​ബ​ങ്ങ​ളെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

News

ജില്ലയിലെ 69 സ്‌കൂളുകളില്‍ യൂദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവ് നല്കി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളുകളുടെയും അങ്കണവാടികളുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. എയ്ഡഡ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അതത് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രത്യക്ഷത്തില്‍ കേടുപാടുകള്‍ കാണുന്നില്ലെങ്കിലും ഭാവിയില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുള്ള സ്‌കൂളുകളും പരിശോധിച്ച്  പ്രവൃത്തി നടത്തണം. നേരത്തെ […]

error: Protected Content !!