Kerala

പുരസ്‌കാരങ്ങളുടെ നിറവിൽ കെ ജി സൈമൺ ഐ പി എസ്

പുരസ്‌കാരങ്ങളുടെ നിറവിൽ ജില്ലാ പോലീസ് മേധാവി .കെ ജി സൈമൺ ഐ പി എസ്. നേരത്തെ തന്റെ സേവനത്തിനായി ഇരുന്നൂറോളം പുരസ്‌കാരങ്ങൾ നേടിയ ഉദ്യോഗസ്ഥനെ തേടി പുതിയൊരു അംഗീകാരം കൂടി. ഇത്തവണത്തെ യൂണിയൻ ഹോം മിനിസ്റ്റേഴ്‌സ് മെഡൽ ഫോർ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ അവാർഡ് പ്രഗത്ഭനായ ഈ ഉദ്യോഗസ്ഥനാണ്. തനിക്കായി നിയോഗിച്ച സ്ഥാനങ്ങളിൽ മുഴുവൻ ആത്മാർത്ഥമായി സേവനം അനുഷ്‌ഠിച്ച് കേരള പൊലീസിന് തന്നെ അഭിമാനമാവുകയാണ് ശ്രീ.കെ ജി സൈമൺ ഐ പി എസ്. അനീതിയ്‌ക്കെതിരെ പൊതു ജനങ്ങൾക്ക് […]

News

പ്രളയത്തിന് രാഷ്ട്രീയമില്ല: ചെളിയില്‍ പൊതിഞ്ഞ കോണ്‍ഗ്രസ് ഓഫീസ് നന്നാക്കി ഡിവൈഎഫ്‌ഐ

പ്രളയത്തില്‍ ചെളി നിറഞ്ഞ കോണ്‍ഗ്രസ് ഓഫീസ് ശുചീകരിച്ച് കണ്ണൂരിലെ ഡിവൈഎഫ്ഐ. പ്രളയത്തേത്തുടര്‍ന്ന് ചെളിനിറഞ്ഞ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി ക്ലബ്ബും ചെളിയടിഞ്ഞ് ഉപയോഗശൂന്യമായപ്പോളാണ് രാഷ്ട്രീയം മറന്ന് വെച്ച് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ പ്രവര്‍ത്തകര്‍ ഓഫീസ നന്നാക്കാന്‍ ഇറങ്ങിയത്. ഓഫീസിന്റെ വരാന്തയും മുറികളും ഫര്‍ണിച്ചറുമെല്ലാം കഴുകിയ ശേഷമാണ് ഡിവൈഎഫ്ഐ എളന്നൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പോയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ദുരിതകാലത്ത് പ്രകടിപ്പിച്ച സഹകരണമനോഭാവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായിട്ടുണ്ട്.

Kerala

വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുള്ള അവധി ട്യൂഷൻ സെന്ററുകൾക്കും, മത സ്ഥാപനങ്ങൾക്കും ബാധകം : ബാലവകാശ കമ്മീഷൻ

സംസ്ഥാനത്തും ജില്ലകളിലുമായി സർക്കാർ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങൾക്കായുള്ള അവധികൾ സൺ‌ഡേ സ്കൂളുകൾ,ട്യൂഷൻ സെന്ററുകൾ,മദ്രസ്സകൾ , മത സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണെന്ന് ബാലവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പല സ്ഥാപനങ്ങളും ഈ നിയമം തെറ്റിച്ചു കൊണ്ട് പ്രവർത്തിക്കാറുണ്ട്. ഈ വിഷയം ഉന്നയിച്ചു കൊണ്ട് കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ബാലവകാശ കമ്മീഷൻ ചെയർമാന് നൽകിയ പരാതിയെ തുടർന്നാണ് നിയമ വശങ്ങൾ മുൻ നിർത്തി അദ്ദേഹം വസ്തുത […]

News

വൈദ്യുതി ബന്ധം പുന:സ്ഥാപിക്കല്‍:- മുന്‍കരുതലുകള്‍ എടുക്കണം

വെള്ളം കയറിയ വീടുകളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വെള്ളം കയറിയ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പ്രവഹിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കുന്നതിനും അപകടം സംഭവിക്കുന്നതിനും കാരണമാകും. വീടിന്റെ അഥവാ കെട്ടിടത്തിന്റെ സമീപപ്രദേശത്ത് സര്‍വീസ് വയര്‍, ഇലക്ട്രിക് കമ്പി എന്നിവ പൊട്ടിക്കിടക്കുന്നതായോ താഴ്ന്നു കിടക്കുന്നതായോ കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുത്. ഉടന്‍തന്നെ സെക്ഷന്‍ ഓഫീസിലോ കെ എസ്ഇബി എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കുക. വീട്ടിലേക്കുള്ള വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ചതിനു ശേഷം […]

Trending

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്:പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ഓഗസ്റ്റ് 14) അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14-ന്) റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും, വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

Kerala

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി ഇന്നസെന്റ്

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി മുന്‍ എം.പി ഇന്നസെന്റ്. അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക മുഴുവനായാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ‘ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. സി.എം. ഡി.ആര്‍.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ […]

Kerala

മഴയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയത് നല്‍കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാദ്ധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിയന്തരമായി ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട് എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Kerala

നിങ്ങൾ വന്നില്ലായിരുന്നങ്കിൽ ഞങ്ങളിപ്പോഴും ചെളിയിൽ പുതഞ്ഞു കിടക്കുമായിരുന്നു, നന്ദി : ഹമീദലി വാഴക്കാട്

മലപ്പുറം : ഒരുപറ്റം ജനത അതിജീവനത്തിന്റെ പാതയിലാണ്. വൻ പ്രളയം ഒരു നാടിനെയാകെ നടുക്കിയപ്പോഴും ഒറ്റകെട്ടായി നേരിട്ട ചരിത്രമുള്ള കേരളം വീണ്ടും മാതൃകയാവുകയാണ്. ഒരൊറ്റ മൊബൈൽ സന്ദേശം കൊണ്ട് കഴിഞ്ഞ ദിവസം വാഴക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത് 502 വളണ്ടിയർമാർ. ജാതി മത രാഷ്ട്രീയ ഭേദമന്യേ അവർ ഒറ്റക്കെട്ടായി ദുരിത ബാധിതർക്കൊപ്പം ചേർന്നു. പേമാരി പെഴ്ത് തോർന്നു, വെള്ളം വീട് വിട്ടറിങ്ങിയപ്പോൾ മലീനസമായ അകത്തളങ്ങൾ വൃത്തിയാക്കാൻ അവർ ഒത്തൊരുമിച്ചിറങ്ങി. അവർക്ക് നന്ദി പറയുകയാണ് തന്റെ ഫേസ്ബുക്കിലൂടെ ഹമീദലി […]

Kerala

കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി അല്ല കെട്ടോ, ലീവ് ആയത് കൊണ്ട് ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണത്രേ: വിമർശനവുമായി സണ്ണി വെയിൻ

ഒരു ജനത മുഴുവൻ ഇങ്ങനെ ദുരിതം പേറുമ്പോൾ ദുരിത ഭൂമി കാണാനെത്തി അവധി ദിനം ആഘോഷിക്കാനെത്തുന്ന മലയാളിയെ രൂക്ഷമായി വിശ്രമിച്ച് സിനിമ നടൻ സണ്ണി വെയിൻ. വലിയ ദുരന്തത്തിന് സാക്ഷിയായ കവളപ്പാറയിലേക്ക് ഒഴുകിയെത്തിയ ആളെ കണ്ടതിനെ കുറിച്ച് ആളുകളോട് ചോദിച്ച് മനസിലാക്കിയപ്പോളാണ് ദുരിത മുഖം അവധി ദിനത്തിൽ കാണാൻ വന്നവരാണെന്ന് താരം അറിഞ്ഞത്. ഇത്തരം ആളുകൾക്കെതിരെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം തന്റെ ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് […]

Kerala

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്‌

തിരുവനന്തപുരം: എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കനത്ത മഴ മുതല്‍ അതിതീവ്ര മഴവരെ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട് യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

error: Protected Content !!