Kerala

തന്റെ സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ആരു പറഞ്ഞു കേരളത്തിന് കൈത്തങ്ങാവാൻ ആളുകളില്ലെന്ന്. ഒരു ജനതമുഴുവൻ ദുരിത ബാധിതർക്ക് ഒപ്പം ഉണ്ടെന്ന് വിളിച്ചോതുന്ന വാർത്തകളാണ് നവ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. പെരുന്നാളിനായി വിൽക്കാൻ എത്തിച്ച വസ്ത്രം പ്രളയ ബാധിതർക്കായി നൽകി പെരുന്നാൾ ആഘോഷിച്ച നൗഷാദുമാരുടെ കേരളം. ഇതോടൊപ്പംതന്നെ മാതൃകയുമായി മാറുകയാണ് മറ്റൊരു യുവാവ്. പണമില്ലാത്തതിനാൽ തന്റെ ഇരുചക്ര വാഹനം വിറ്റ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി നൽകാൻ തീരുമാനിച്ച ആദി ബാലസുധ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദി ഈ വിവരം പങ്കു വെച്ചത്. മാത്രമല്ല ചിത്രകാരൻ കൂടിയായ […]

Kerala

രാഹുൽ ഗാന്ധി താമരശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ദുരിതാശ്വാസ ക്യാമ്പിൽ വയനാട് എം പി യും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്ന അന്തേവാസികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിത പ്രദേശത്ത് മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും പ്രത്യേകം ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ചടങ്ങിൽ അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹം ക്യാപ് നിവാസികളുടെ പ്രശ്നം ചോദിച്ചറിഞ്ഞു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

Kerala

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴ ഉണ്ടാവില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരമേഖലകളില്‍ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ബംഗാള്‍ ഉള്‍ക്കടലിന് […]

Kerala

ഇന്നും റെയിൽ ഗതാഗതം മുടങ്ങും പാസഞ്ചറുകളടക്കം 12 ട്രെയിനുകൾ റദ്ദാക്കി

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റെയില്‍പ്പാതയില്‍ ഇന്നും സർവീസുകൾ ഇല്ല. പാസഞ്ചറുകളടക്കം 12 ട്രെയിനുകളാണ് റദ്ദാക്കിയത്.ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം – വെരാവല്‍ എക്‌സ്പ്രസുകള്‍ സാധാരണ മംഗളുരുവില്‍ എത്തുന്ന സമയത്ത് അവിടെ നിന്ന് പുറപ്പെടും. സമ്പര്‍ക് ക്രാന്തി, മംഗള എക്‌സ്പ്രസുകള്‍ പാലക്കാട് വഴി സര്‍വ്വീസ് നടത്തും തിരുനല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് പുറപ്പെടും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, നാഗര്‍കോവില്‍- മംഗളുരു ഏറനാട്, നാഗര്‍കോവില്‍- മംഗളുരു പരശുറാം എക്പ്രസുകള്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തൃശൂര്‍- […]

Local

ഗ്രീന്‍ ആര്‍മി കൊടുവള്ളി: പ്രളയ ദുരിതാശ്വാസം കൈമാറി

കൊടുവള്ളി : ഗ്രീന്‍ ആര്‍മി കൊടുവള്ളിയുടെ ദുരിതാശ്വാസ സമാഹരണത്തിന്റെ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ വിഹിതം കല്‍പ്പറ്റ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറിയും ദുരിതാശ്വാസ കമ്മിറ്റി കണ്‍വീനറുമായ ഹംസ സാഹിബ് ,അഷ്‌റഫ് മേപ്പാടി എന്നിവര്‍ക്ക് കൈമാറി. ഗ്രീന്‍ ആര്‍മി ഭാരവാഹികളായ റഷീദ് വരുവിന്‍ കാല , മുജീബ് ആവിലോറ, നൗഷാദ് കൊഴങ്ങോറന്‍ , നദീറലി തച്ചംപൊയില്‍ , ഷാജല്‍ തച്ചംപൊയില്‍ , ഷൗക്കത്ത് വാവാട് ,മന്‍സൂര്‍ തച്ചoപൊയില്‍ സംബന്ധിച്ചു. ഇതുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ […]

Kerala

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം.വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്‌ളീച്ചിങ്  പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച്  അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച്അണുവിമുക്തമാക്കണം.  വെള്ളക്കെട്ട് മൂലം മലിനമായ കിണറുകള്‍, ടാങ്കുകള്‍,  കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ആകുന്നവര്‍ വ്യക്തിഗത സുരക്ഷാ […]

പപ്പടം ഉണ്ടാക്കി വിൽക്കുന്ന മേരിയുടെയും കുടുംബത്തിന്റെയും വീട് തകർന്നു

കുരിക്കത്തൂർ: പപ്പടം ഉണ്ടാക്കി വിൽക്കുന്ന മേരിയുടെയും കുടുംബത്തിന്റെയും വീട് തകർന്നു. മഴക്കെടുതിയിലാണ് വെള്ളം കയറിയ വീട് തകർന്നത് ‘ കൂന്ദമംഗലംഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽകുരിക്കത്തൂർ ളായിൽ (LAYIL) മേരിയും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ചവൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.

അബുബക്കർ (64‌) നിര്യാതനായി

കുന്ദമംഗലം: ചാത്തമംഗലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വർഷങ്ങളായി പഠിതാക്കൾക്ക് ടെസ്റ്റ് എടുക്കുന്നതിന് പരിശീലനം നൽകി വരുന്ന അബുബക്കർ (64‌) നിര്യാതനായി മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9-30 ന് കളരി കണ്ടിജുമാ മസ്ജിദിൽ

ഒഴുക്കിൽപെട്ട് മരിച്ച യുവാവിന്റെ മൃതദേഹം ദുരിതാശ്വാസ ക്യാമ്പിൽ

കൊട്ടക്കാവയൽ : കൊട്ടാക്കാവയലിൽ പുനൂർ പുഴയിൽ കനത്ത മഴയിൽ   ഒഴിക്കിൽ പെട്ട് മരിച്ചതെങ്ങ് കയറ്റ തൊഴിലാളി യുടെ ‘മൃതദേഹം ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു പിന്നീട് സംസ്കരിച്ചു  കനത്ത മഴയിൽ കൊട്ടാക്കാ വയൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെ ‘ഒഴുക്കിൽ പെട്ട് കാണാതായ കോട്ടക്കൽ വീട്ടിലേ പുഷ്പരാജൻ (35) മുതദേഹം സംസ്കരിച്ചു. കനത്ത മഴയിൽ പുഷ്പരാജന്റെ  വീട് വെള്ളത്താൽ ചുറ്റ പെട്ടനിലയിലാണ് രണ്ട് ദിവസമായി അച്ചനുംഅമ്മയും സഹോദരനും ബന്ധുക്കളും ദുരിതാ ശ്വാസ ക്യാമ്പിലാണുള്ളത്. അവിവാഹിതനാണ്  അഛൻ ഭാസ്കരൻ അമ്മ ലീല ,സഹോദരങ്ങൾ: […]

വീടിനോട് ചേർന്നമതിൽ തകർന്നു; വീട് അപകട ഭീഷണിയിൽ

കൂന്ദമംഗലം: കൈതാ കുഴിയിൽ തെറ്റത്ത് പറമ്പത്ത് സന്തോഷിന്റെ ചുറ്റുമതിൽ തകർന്ന് വീട് അപകട ഭീഷണിയിലാണ്.ഒരു മാസമായി ഈ വീട്ടിൽ താമസമാക്കിയിട്ട്‌. ഈ കുടുംബം ഏറെ പ്രയാസത്തിലാണ്. കിണറും അപകടാവസ്ഥയിലാണ്

error: Protected Content !!