Local

കാരന്തൂരിലെ ജംഗ്ഷനിലെ കുഴി വീണ്ടും അപകടം

കുന്ദമംഗലം: കാരന്തൂര്‍ ജംഗ്ക്ഷനിലെ കുഴിയില്‍ വീണ്ടും അപകടം. മഴയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ ചെലവൂര്‍ ആറേമൂന്ന് കാരാട്ട് ഇംമ്പ്യാന് എന്ന യുവാവിന് പരുക്കേറ്റു. അപകടത്തില്‍ ഇദ്ദേഹത്തിന്റെ വാഹനത്തിലിടിച്ച് അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു, തുടര്‍ന്ന് കുന്ദമംഗലം പോലീസില്‍ വണ്ടി നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. കാരന്തൂര്‍ ജംഗ്ഷനിലെ കുഴിയില്‍ അപകടം തുടര്‍ക്കാഴ്ചയാണ്. നിരവധി വാഹനങ്ങള്‍ പോകുന്ന വഴിയില്‍ രൂപപ്പെട്ട കുഴിയില്‍ ദിവസവും നിരവധി പേരാണ് വീഴുന്നത്. ബൈക്ക് യാക്രക്കാര്‍ക്കാണ് കുഴി […]

Kerala

ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ധാക്കണം: സര്‍ക്കാര്‍ കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ട രാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എന്നാല്‍ ശ്രീറാമിന്റെ ജാമ്യം കോടതി സ്റ്റേ ചെയ്തില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി പോലീസിനെ […]

Local

ലോക മുലയൂട്ടല്‍ വാര സമാപനം: ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

കുന്ദമംഗലം: ലോക മുലയൂട്ടല്‍ വാര സമാപനത്തോടനുബന്ധിച്ചു കുന്നമംഗലം പി. എസ്. എന്‍ കമ്മ്യൂണിറ്റി കോളേജിലെ നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് വളണ്ടിയര്‍മാര്‍ കുന്നമംഗലം ബസ് സ്റ്റാന്‍ഡില്‍ ‘ഫ്‌ലാഷ് മോബ്’ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

News

അറിയിപ്പ് മുക്കം ഫയർ സ്റ്റേഷൻ

🛑 മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കുക. 🛑 പുഴയിലിറങ്ങി കുളിക്കുന്നതും വെള്ളക്കെട്ടിലിറങ്ങി വിനോദങ്ങളിലേർപ്പെടുന്നതും പരമാവധി ഒഴിവാക്കുക. 🛑 ശക്തമായ ഒഴുക്കോടെ നദികൾ നിറഞ്ഞൊഴുകുവാൻ തുടങ്ങിയതിനാൽ പുഴയോരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ് 🛑 കുട്ടികളെ സുരക്ഷിതരായി നിർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക. 🛑🛑🛑🛑🛑🛑 സ്റ്റേഷൻ ഓഫീസർ മുക്കം ഫയർ& റെസ്ക്യൂ

News

പടനിലത്ത് മരം കടപുഴകി വീണു, ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു

പടനിലം: കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ പടനിലത്ത് മരം കടപുഴകി വീണ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു വാഹനങ്ങള്‍ ആരാമ്പ്രം വഴി തിരിച്ചു വിട്ടു കൊണ്ടിരിക്കുകയാണ്. ഫയര്‍ഫോയ്‌സും,പോലീസും സ്ഥലത്തെത്തി മരം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

Trending

വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി

കുന്നമംഗലം: വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി. ഈ മാസം 31 വരെ വാഹനപരിശോധന നടത്തുമെന്നും ശിക്ഷാനടപടികള്‍ കര്‍ശനമാക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് സിഡബ്ല്യുആര്‍ഡിഎമ്മില്‍ റോഡ്‌സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിയമപാലകനായ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീഴ്ചകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകന്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. അതിന് കര്‍ശന നടപടിയുണ്ടാകും. ആ സംഭവം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു പ്രേരണ ഉണ്ടാക്കിയിട്ടുണ്ട്. നിയമം പാലിക്കേണ്ട ബാധ്യത എനിക്കല്ല മറ്റുള്ളവര്‍ക്കാണ് എന്ന തെറ്റായ […]

News

കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക്: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് നിവേദനം നല്‍കി

. കുന്ദമംഗലം : കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റിവ് നിവേദനം നല്‍കി. പുതിയ സ്റ്റാന്റിന് മുന്‍വശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ ട്രാഫിക്ക് ക്രമീകരണം മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരേ രൂപത്തില്‍ തുടരുകയാണ്. യാത്രക്കാരെ മാത്രം പ്രതിക്ഷിച്ച് സ്റ്റാന്റിനുളളി ല്‍ വ്യാപാരം നടത്തുന്ന കട ഉടമകളെ ഈ പരിഷ്‌ക്കരണം ഏറെ പ്രതിസന്ധിയിലാക്കി യിരിക്കുകയാണ്. വ്യാപാര മേഖല പൊതുവെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് യാതൊരു കൂടിയാലോചനയും […]

News

പുതുമുഖ സംവിധായകനെ അക്രമിച്ച് തട്ടിക്കൊണ്ട്‌പോയതായി പരാതി

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് സിനിമയുടെ സംവിധായകന്‍ തട്ടിക്കൊണ്ട്‌പോയതായി പരാതി. ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ച് പുലര്‍ച്ചെയാണ് സംഭവം. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി. കാറിലായിരുന്നു നിഷാദും ഭാര്യയും. പാവറട്ടി എത്തുന്നതിനിടയില്‍ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. മര്‍ദിച്ചു അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറില്‍ കയറ്റിക്കൊണ്ടു പോയി. […]

Local

അറിയിപ്പുകള്‍

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് വിമുക്തഭടന്‍മാരുടെ മക്കളില്‍ ഫ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 15. ഫോണ്‍ : 0495 2771881.  ലാബ് ടെക്‌നീഷ്യന്‍ : താല്‍ക്കാലിക നിയമനം മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആര്‍.എസ്.ബി.വൈക്ക് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത – ബി.എസ്‌സി, […]

News

ഓമശ്ശേരി വേനപ്പാറ റോഡിന് രണ്ട് കോടിയുടെ ഭരണാനുമതി:കാരാട്ട് റസാഖ് എംഎല്‍എ

ഓമശ്ശേരി: ഓമശ്ശേരി വേനപ്പാറ റോഡിന് രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ. ടൂറിസം മേഖലയില്‍ ഏറെ പ്രാധാന്യമുള്ള സംസ്ഥാന പാതയായ കാപ്പാട്- തുഷാരഗിരി- അരീക്കോട് റോഡില്‍ ഓമശ്ശേരി ടൗണില്‍ നിന്നും ആരംഭിച്ച് വേനപ്പാറ വഴി കടന്നു പോകുന്നതാണ് റോഡ്. റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തിക്ക് 2019-20 വര്‍ഷത്തെ ബഡ്ജറ്റിലായിരുന്നു തുക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതെന്നും ആധുനിക രീതിയിലുള്ള BM BC ടാറിംഗും, ഡ്രൈനേജ് സംവിധാനവും, നടപ്പാതകളില്‍ ടൈല്‍ […]

error: Protected Content !!