Kerala

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോ സബ്‌സിടി നിരക്കില്‍ ലഭ്യമാക്കും: എ.കെ ശശീന്ദ്രന്‍

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുവേണ്ടി കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് ഓട്ടോകള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങളാണ്. അത് ഇല്ലാതാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കണം. ചെറുവണ്ണൂരില്‍ നടന്ന കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോട് സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സി എസ് ദത്തന്‍ പദ്ധതി വിശദീകരിച്ചു. […]

Kerala

അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റി : ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ പൊലീസിന് വൻ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്. പൊലീസ് സ്റ്റേഷന്‍ രേഖകളില്‍ അപകടം നടന്ന വിവരം രേഖപ്പെടുത്തിട്ടും കേസെടുത്തിട്ടില്ല. കേസെടുക്കാനും രക്തസാമ്പിളുകൾ നൽകാനും മ്യൂസിയം ക്രൈം എസ്‌ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ശ്രീറാമിനെ സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ വിട്ടയച്ചതും പൊലീസിന്റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി […]

Kerala

എല്‍ഡിഎഫ് ആദായനികുതി ഓഫീസ് മാര്‍ച്ച് നാളെ

കോഴിക്കോട്: എല്‍ഡിഎഫ് ആദായനികുതി ഓഫീസ് മാര്‍ച്ച് നാളെ. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ക്കും കേരളത്തോടുള്ള അവഗണനക്കുമെതിരെയാണ് എല്‍ഡിഎഫ് രാവിലെ പത്തിന് ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് മോഡി സര്‍ക്കാരിന്റെ നയം. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ മുന്നോട്ടുവച്ചത്. വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാനാണ് നീക്കം. രാജ്യത്തെ ജനസംഖ്യയില്‍ 22 ശതമാനം വരുന്ന പട്ടിക വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ അഞ്ചുശതമാനം വിഹിതം പോലുമില്ല. കേരളത്തോട് കടുത്ത […]

Food

മലയാളികളുടെ ഇഷ്ട ഭക്ഷണം, ചേമ്പിന്റെ ഗുണങ്ങള്‍

മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചേമ്പ്. പലരും ഇത് ആഹാരക്രമത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താറില്ല. മറ്റു കിഴങ്ങു വര്‍ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്. അകാല വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന് . ഇതിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവയാണ് വാര്‍ദ്ധക്യത്തെ തടയുന്ന ഘടകങ്ങള്‍. ചേമ്പില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും […]

Local

പന്തീരങ്കാവ് മണക്കടവ് റോഡിന് 2 കോടിയുടെ ഭരണാനുമതി

പന്തീരങ്കാവ് മണക്കടവ് റോഡിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളേജ്, രാമനാട്ടുകര ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ബസ് റൂട്ടുള്ള ഈ റോഡിന്റെ ആദ്യ ഭാഗം 50 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചതാണ്. റോഡിന്റെ കി.മീ 0/600 മുതല്‍ 2/000 വരെയുള്ള ഭാഗം ആധുനിക രീതിയില്‍ ബി.എം.ബി.സി ചെയ്യുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Local

സരസ്വതി അമ്മയ്ക്ക് പോലീസിന്റെ കൈത്താങ്ങ് രക്ഷക്കായി ബസ്സർ ശബ്ദമെത്തി

കോഴിക്കോട് : വർഷങ്ങളായി തനിച്ചാണ് സരസ്വതി അമ്മയുടെ താമസം. ഒരു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഒന്ന് അലറി വിളിക്കാൻ പോലും ആരോഗ്യമില്ലാത്ത വായോവൃദ്ധ. ഇവർക്കൊരു കൈത്താങ്ങായി മാറുകയാണ് കേരള പോലീസ്. ഇനി നിലവിളിക്കേണ്ടതില്ല ഈ അമ്മയ്ക്ക് ഒരു ബസ്സർ അമർത്തിയാൽ മതി രക്ഷക്കായി അയല്പക്കത്തുള്ളവർ ഓടിയെത്തും. വൃദ്ധവയോധികർക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന പോലീസിന്റെ ബസ്സർ സംവിധാനം ശ്രദ്ധേയമാവുകയാണ്. അതിക്രമങ്ങൾ തടയുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഒരുക്കുന്നത്. അക്രമോ കവർച്ചയോ അറിയുന്ന പക്ഷം അതിൽ നിന്നും […]

Kerala

ലൈഫ് മിഷൻ: ഒരുലക്ഷം വീടുകൾ പൂർത്തിയായി

ഡിസംബറോടെ രണ്ടുലക്ഷം വീടുകൾ ലക്ഷ്യം കേരള സർക്കാരിന്റെ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷൻ ഒന്നും രണ്ടും ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിർമാണം പൂർത്തിയായി. ഇതോടെ ദേശീയതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയത്തിൽ ഇത്രയും അധികം വീടുകൾ പൂർത്തിയാക്കിയ സംസ്ഥാനമായി കേരളം മാറി. ഈ പുരോഗതി അടിസ്ഥാനമാക്കിയാൽ വരുന്ന ഡിസംബറോടെ പദ്ധതിയിൽ സംസ്ഥാനത്ത് പൂർത്തിയാകുന്ന വീടുകളുടെ എണ്ണം രണ്ട് ലക്ഷമാകും. പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ നിർമാണമാണ് ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,351 വീടുകളിൽ 51,509 വീടുകൾ […]

Local

ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

അടിവാരം: അടിവാരം പൊട്ടിക്കൈ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കോഴിക്കോട് ചേളാരി സ്വദേശി പ്രജീഷിനെയാണ് (ഉണ്ണി-30) കാണാതായത്. മുക്കം അഗ്‌നിരക്ഷാ സേനയും താമരശ്ശേരി പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. അടിവാരം നോളജ് സിറ്റിയിലെ ജീവനക്കാരനാണ് പ്രജീഷ്. വൈകീട്ട് ഏഴ് മണിയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

National

കാശ്മീരും ലഡാക്കും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കണമെന്ന് അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിന് പിന്നാലെ കാശ്മീര്‍ രണ്ടായി വിഭജിക്കണം എന്ന ശുപാര്‍ശമുമായി അമിത് ഷാ. കാശ്മീര്‍ എന്നും ലഡാക്ക് എന്നുമുള്ള രണ്ട് പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണമെന്നാണ് അമിത് ഷാ രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ലഡാക്കിലെ ജനങ്ങള്‍ ഏറെനാളായി ആവശ്യപ്പെടുന്ന ഒന്നാണിതെന്നും ഷാ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത […]

Kerala Trending

സരസ്വതി പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റിന്റെ സഹോദരിയോ ? കാണാം ഒരു ദുരിത കഥ,.. ജീവിതം മുഴുവൻ അനാഥയായി ജീവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ കഥ

തന്റെ ജീവിതത്തില്‍ ആദ്യം അച്ഛനെയും അമ്മയെയും പിന്നീട് മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട് ഒരു ആയുഷ്‌കാലം മുഴുവന്‍ ദുരിത ജീവിതം നയിക്കേണ്ടി വന്ന ഒരു അമ്മയുടെ കഥ. ചെറുപ്പത്തില്‍ അനാഥാലയത്തില്‍ നിന്നും തനിക്ക് നഷ്ടപ്പെട്ട തന്റെ സഹോദരി മലയാള സിനിമയിലെ പ്രധാന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണെന്ന് ഈ അമ്മ വിശ്വസിക്കുന്നു. അവരെ ഒരു നോക്കു കാണുക എന്ന ഏക ആഗ്രഹം മാത്രമേ ഈ അമ്മക്ക് ഇനി ഈ ജന്മത്തിലുള്ളു… കാണാം സരസ്വതി അമ്മയുടെ ജീവിതം

error: Protected Content !!