കോഴിക്കോട്: എല്‍ഡിഎഫ് ആദായനികുതി ഓഫീസ് മാര്‍ച്ച് നാളെ. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ക്കും കേരളത്തോടുള്ള അവഗണനക്കുമെതിരെയാണ് എല്‍ഡിഎഫ് രാവിലെ പത്തിന് ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് മോഡി സര്‍ക്കാരിന്റെ നയം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ മുന്നോട്ടുവച്ചത്. വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാനാണ് നീക്കം. രാജ്യത്തെ ജനസംഖ്യയില്‍ 22 ശതമാനം വരുന്ന പട്ടിക വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ അഞ്ചുശതമാനം വിഹിതം പോലുമില്ല.
കേരളത്തോട് കടുത്ത അവഗണനയാണ് പുലര്‍ത്തുന്നത്. എയിംസ്, റെയില്‍വേ സോണ്‍, കോച്ച് ഫാക്ടറി, തുടങ്ങിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒരു നടപടിയുമില്ല. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മിക്കാനുള്ള സഹായവും നിഷേധിച്ചു.
ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. എല്‍ജെഡി ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനംചെയ്യും.