മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചേമ്പ്. പലരും ഇത് ആഹാരക്രമത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താറില്ല. മറ്റു കിഴങ്ങു വര്‍ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്.
അകാല വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന് . ഇതിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവയാണ് വാര്‍ദ്ധക്യത്തെ തടയുന്ന ഘടകങ്ങള്‍. ചേമ്പില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.
വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു.വിറ്റാമിന്‍ സി, എ യും ചേമ്പില്‍ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികാരോഗ്യവും സംരക്ഷിക്കുന്നു ഇത്. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാഘാതത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നു.