Food

വെജിറ്റബിള്‍ മസാല കറി

അപ്പം, ചപ്പാത്തി, പത്തിരി, പുട്ട് തുടങ്ങിയ ആഹാരങ്ങള്‍ക്ക് അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. നിങ്ങളുടെ ഫ്രിഡ്ജില്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ബാക്കിയാവാറുണ്ടാകും.ഇങ്ങനെ ബാക്കിയായ പച്ചക്കറികളെല്ലാം ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍ പോരെ.. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ്, പട്ടാണി കടല, കാപ്‌സികം എന്നിവയാണ് ഈ കറിയ്ക്ക് ആവശ്യമായി വരിക. ഏറെ പോഷകമൂല്യം ആഹാരം കൂടിയായിരിക്കും വെജിറ്റബിള്‍ മസാലക്കറി.

1. കാരറ്റ് കഷ്ണങ്ങളാക്കിയത് : രണ്ടെണ്ണം വലുത്
2. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് : 1 ചെറുത്
3. ബീന്‍സ് കഷ്ണങ്ങളാക്കിയത്: 6 – 8
4. പട്ടാണിക്കടല കുതിര്‍ത്തത് : അര കപ്പ്
5. കനം കുറച്ച് അരിഞ്ഞ ഉള്ളി : ഇടത്തരം വലിപ്പമുള്ള ഒന്ന്
6. തക്കാളി കഷ്ണങ്ങളാക്കിയത്: ഇടത്തരം വലിപ്പത്തിലുള്ള രണ്ടെണ്ണം
7. പച്ചമുളക്- രണ്ടെണ്ണം
8. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: 1 ടേബിള്‍സ്പൂണ്‍
9. മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
10. മുളക്‌പൊടി: 1 ടീസ്പൂണ്‍
11. മല്ലിപ്പൊടി: 1 ടേബിള്‍സ്പൂണ്‍
12. ഗരം മസാല പൊടി: അര ടീസ്പൂണ്‍
13 കറിവേപ്പില: ഒരു തണ്ട്
14. ഉപ്പ്: ആവശ്യത്തിന്
15. വെള്ളം: ആവശ്യത്തിന്
16. എണ്ണം: 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ രണ്ട് ടീസ്പൂണ്‍ എണ്ണയെടുത്ത് ചൂടാക്കി അതിലേക്ക് ഉള്ളി, പച്ചമുളക്, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക, അല്‍പ്പനേപരം കൂടി വഴറ്റുക.

ചൂട് കുറച്ച് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല, എന്നിവ ചേര്‍ക്കുക. രണ്ട് മിനിറ്റ് നേരം ഇത് വഴറ്റുക.

അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും എല്ലാ പച്ചക്കറിയും ഒപ്പം ഒരു കപ്പ് വെള്ളവും ആഴ്‌സത്തിന് ഉപ്പും ചേര്‍ക്കുക. കൂടുതല്‍ ഗ്രേവി ആവശ്യമാണെങ്കില്‍ വെള്ളം അല്‍പ്പംകൂടി ചേര്‍ക്കുക.

ഇനി പ്രഷര്‍ കുക്കര്‍ അടച്ച് വെച്ച് രണ്ട് വിസില്‍ വരുന്നത് വരെ പകുതി തീയില്‍ വേവിക്കുക.

ഇതിന് ശേഷം അടുപ്പില്‍ നിന്നും മാറ്റാം. പ്രഷര്‍ പോകുന്നത് വരെ വെയ്ക്കുക.

ഇനി വിളമ്പാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Food

തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി തയാറാക്കിയാലോ?

നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട.  ചേരുവകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
Food

ഫുള്‍ജാര്‍ സോഡക്ക് കടിഞ്ഞാണിടാന്‍ നഗരസഭ

കോഴിക്കോട്: അടുത്തിടെ തരംഗമായ ഫുള്‍ജാര്‍ സോഡയ്ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ. ആരോഗ്യകരമല്ലാത്ത ഇത്തരം പാനീയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് മേയര്‍
error: Protected Content !!