പന്തീരങ്കാവ് മണക്കടവ് റോഡിന് 2 കോടി രൂപയുടെ ഭരണാനുമതി
ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
മെഡിക്കല്‍ കോളേജ്, രാമനാട്ടുകര ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ബസ് റൂട്ടുള്ള ഈ റോഡിന്റെ ആദ്യ ഭാഗം 50 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചതാണ്. റോഡിന്റെ കി.മീ 0/600 മുതല്‍ 2/000 വരെയുള്ള ഭാഗം ആധുനിക രീതിയില്‍ ബി.എം.ബി.സി ചെയ്യുന്നതിനാണ് ഇപ്പോള്‍ തുക
അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.