കുന്ദമംഗലത്ത് ഗതാഗതക്കുരുക്ക് രൂക്ഷം; മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങി; ആംബുലന്‍സുകള്‍ക്കും യാത്ര മുടക്കം ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍
കുന്ദമംഗലം: കുന്ദമംഗലം ടൗണില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെ മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാട്ടുകാരും പോലീസും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മണിക്കൂറുകളോളം ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞില്ല. ടൗണിന്റെ ഇരുവശങ്ങളിലേക്കും കാല്‍നടയാത്രക്കാര്‍ക്ക് പോലും റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയും പന്തീര്‍പ്പാടം ഭാഗത്തും മുക്കം റോഡിലും വാഹനങ്ങള്‍ നീങ്ങാനാകാതെ കുടുങ്ങി. മുക്കംവയനാട് ജംഗ്ഷന്‍, പെരിങ്ങളം റോഡിലേക്ക് തിരിയുന്ന ഭാഗങ്ങള്‍, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. യാത്രക്കാരും കാല്‍നടയാത്രക്കാരും […]









