കോഴിക്കോട് : വർഷങ്ങളായി തനിച്ചാണ് സരസ്വതി അമ്മയുടെ താമസം. ഒരു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഒന്ന് അലറി വിളിക്കാൻ പോലും ആരോഗ്യമില്ലാത്ത വായോവൃദ്ധ. ഇവർക്കൊരു കൈത്താങ്ങായി മാറുകയാണ് കേരള പോലീസ്. ഇനി നിലവിളിക്കേണ്ടതില്ല ഈ അമ്മയ്ക്ക് ഒരു ബസ്സർ അമർത്തിയാൽ മതി രക്ഷക്കായി അയല്പക്കത്തുള്ളവർ ഓടിയെത്തും.
വൃദ്ധവയോധികർക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന പോലീസിന്റെ ബസ്സർ സംവിധാനം ശ്രദ്ധേയമാവുകയാണ്. അതിക്രമങ്ങൾ തടയുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഒരുക്കുന്നത്. അക്രമോ കവർച്ചയോ അറിയുന്ന പക്ഷം അതിൽ നിന്നും രക്ഷ നേടാൻ ഈ ബസറിലൂടെ സാധ്യമാകും.
വൈദ്യുതി ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഈ ഉപകരണം ദിവസം മുഴുവൻ വൃദ്ധരുടെ രക്ഷയ്ക്ക് എത്തും. അപായ സമയത്ത് ഉപകരണത്തിൽ ഘടിപ്പിച്ച ബട്ടൺ അമർത്തുക തുടർന്ന് വലിയ രീതിയിലായി ശബ്ദം വീടിൽ നിന്നായി പ്രവഹിക്കും. ഈ അപായ സൂചന തൊട്ടടുത്ത വീടുകളിൽ എത്തി ചേരുകയും ചെയ്യും. ഇങ്ങനെ പ്രായം ചെന്നെത്തിയ വൃദ്ധർക്ക് രക്ഷ നേടാവുന്നതാണ്
കുന്ദമംഗലം പോലീസ് പരിധിക്കുള്ളിലുള്ള ബസ്സർ പദ്ധതി സബ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പെരിങ്ങുളം സ്വദേശി സരസ്വതിയുടെ വീട്ടിൽ സ്ഥാപിച്ചാണ് പോലീസ് ഉദ്ഘാടനം നിർവഹിച്ചത്. സി പി ഒമാരായ ബിനേഷും ,വിജേഷും എന്നീ ഉദ്യോഗസ്ഥരാണ് ബസ്സർ സ്ഥാപിച്ചത്. കുന്ദമംഗലത്ത് പതിനേഴ് വീടുകളിൽ ഇത്തരത്തിൽ ബസ്സർ സംവിധാനം ഏർപ്പെടുത്തും.