പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഇല്ലാതിരുന്നത് തോല്‍വിക്ക് കാരണമായി; കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും വിമര്‍ശനം ഉണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം ഇല്ലാത്തതാണ് തോല്‍വിക്ക് കാരണം. നേതാക്കള്‍ക്ക് അഹങ്കാരം ആണെന്നും അഴിമതി നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉചിതമായി തള്ളിപ്പറഞ്ഞില്ല. പിഎം ശ്രീയില്‍ എല്ലാ ഘടകക്ഷികളേയും വിശ്വാസത്തിലെടുക്കണമായിരുന്നു. ഭരണ വിരുദ്ധ […]









