National News

തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണം നടത്താൻ ശ്രമം; കെജ്‌രിവാളിന്റെ രാജിക്കെതിരെ വിമർശനവുമായിബിജെ പി

  • 15th September 2024
  • 0 Comments

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി പി ആർ സ്റ്റണ്ടിന്റെ ഭാഗമാണെന്നും തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണം നടത്താനുള്ള ശ്രമമാണെന്നും . ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എഎൻഐയോട് പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെടുമെന്ന് മനസിലാക്കിയാണ് ഇപ്പോഴത്തെ പ്രഖ്യപനമെന്നും അദ്ദേഹം വിമർശിച്ചു. ‘ഇത് അരവിന്ദ് കെജ്‌രിവാളിൻ്റെ പിആർ സ്റ്റണ്ടാണ്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ താൻ സത്യസന്ധനായ നേതാവല്ലെന്നും അഴിമതിക്കാരനായ നേതാവാണെന്നും കെജ്‌രിവാൾ മനസ്സിലാക്കി. ആം ആദ്മി പാർട്ടി അഴിമതി നിറഞ്ഞ പാർട്ടിയായി രാജ്യമെമ്പാടും അറിയപ്പെടും. […]

Kerala kerala

മുകേഷ് രാജിവെക്കണം; സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി

  • 27th August 2024
  • 0 Comments

തിരുവനന്തപുരം: മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. മുകേഷ് രാജിവെക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും സുരേഷ് ഗോപി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിനുണ്ട്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എം.എല്‍.എയുടെ രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിനിമാ […]

National

ബിജെപിക്ക് കനത്ത തിരിച്ചടി; ബംഗാളില്‍ പഞ്ചായത്തംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • 27th June 2024
  • 0 Comments

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കൂച്ച്ബിഹാറില്‍ ബിജെപിയുടെ 130 പഞ്ചായത്തംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൂച്ച്ബിഹാറില്‍ 128 പഞ്ചായത്തുകളില്‍ 104 ഇടത്ത് ടി.എം.സിയും 24 ഇടത്ത് ബിജെപിയുമാണ് അധികാരത്തിലെത്തിയത്. ഇതുവരെ 130 പഞ്ചായത്തംഗങ്ങള്‍ ബിജെപി വിട്ട് ടി.എം.സിയില്‍ ചേര്‍ന്നെന്നും ഇനിയും നിരവധി പേര്‍ ചേരുമെന്നും ടി.എം.സി അവകാശപ്പെട്ടു അതേസമയം, അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി പഞ്ചായത്തംഗങ്ങളെ പാര്‍ട്ടി മാറ്റുകയാണെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തംഗങ്ങളുടെ പാര്‍ട്ടി മാറ്റം തടയാന്‍ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ട്.

National News

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് വീണ്ടും ഓം ബിർള? പ്രതിപക്ഷം യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത

  • 25th June 2024
  • 0 Comments

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് വീണ്ടും ഓം ബിർളയ്ക്ക് സാധ്യത. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് ബിജെപി നിർദ്ദേശിച്ചു. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ പ്രതിപക്ഷം യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സമവായ ശ്രമത്തിനാണ് ബിജെപി ശ്രമിക്കുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ് ചർച്ച നടത്തി. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ […]

National

കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും ബി.ജെ.പിയില്‍

  • 19th June 2024
  • 0 Comments

ചണ്ഡീഗഡ്: ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും ബി.ജെ.പിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച ഇരുവരും കോണ്‍ഗ്രസില്‍നിന്നും പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം ചില വ്യക്തികളുടെ കുത്തകാധികാരമായി മാറിക്കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ”ഞാന്‍ കോണ്‍ഗ്രസിന്റെ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകയായിരുന്നു. കോണ്‍ഗ്രസിനായി ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഹരിയാന കോണ്‍ഗ്രസ് വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടി വിടുന്നത് നേതൃത്വം കാരണമാണ്. രാജി തീരുമാനം എന്റെ […]

National

മോദിയുടെ മൂന്നാംമന്ത്രിസഭ: ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയായേക്കും. നരേന്ദ്രമോദിയുടെ ചായസല്‍ക്കാരത്തില്‍ കുര്യനും പങ്കെടുത്തു.കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ യുവമോര്‍ച്ചയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ബി.ജെ.പിയുടെ ന്യൂനപക്ഷമുഖം എന്ന നിലയില്‍ പാര്‍ട്ടിക്കിടയില്‍ ശക്തമായ സ്ഥാനമുണ്ടാക്കിയെടുത്ത ജോര്‍ജ് കുര്യന് ഇത്തവണ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുകയായിരുന്നു. സുരേഷ് ഗോപിക്ക് പുറമെയാണ് കേരളത്തില്‍ നിന്ന് ഒരാള്‍ കൂടി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്.

Kerala kerala kerala politics

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; വകുപ്പേതെന്ന് പിന്നീട് തീരുമാനിക്കും; കെ സുരേന്ദ്രന്‍ രാജ്യസഭയിലേക്ക്

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.ഡി.എ നേതാവ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു . കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നത് പിന്നീട് തീരുമാനിക്കും. കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നല്‍കും. ഒഴിവ് വരുന്ന മുറയ്ക്കാണ് നല്‍കുക. രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡന്റ് പദവി രാജിവെയ്‌ക്കേണ്ട. രണ്ട് പദവികളും ഒന്നിച്ചുകൊണ്ടുപോകാമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 70000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തില്‍ ബി.ജെ.പിയുടെ […]

National

ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടിലുറച്ച് ടിഡിപി, സമ്മര്‍ദം കടുപ്പിച്ച് ജെഡിയു; എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഡല്‍ഹിയില്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് യോഗം. യോഗത്തില്‍ നരേന്ദ്രമോദിയെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രിമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ എന്‍ഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും. യോഗത്തിന് ശേഷം മോദിയെ നേതാവായി നിശ്ചയിച്ചുകൊണ്ടുള്ള കത്ത് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതിക്ക് നല്‍കും. ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. […]

kerala Kerala kerala politics

സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം; മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്ക് സുരേഷ് ഗോപി ഡല്‍ഹിക്ക് തിരിക്കും. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.

National

അസമിലും ആന്ധ്രയിലും എന്‍ഡിഎ തരംഗം

ഗുവാഹത്തി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ അസമിലും എന്‍.ഡി.എ മുന്നില്‍. ആകെയുള്ള 14 സീറ്റുകളില്‍ 11 എണ്ണത്തിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ഇതില്‍ ഒമ്പത് സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുമ്പോള്‍ സഖ്യകക്ഷികളായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും അസം ഗണ പരിഷത്തും ഓരോ സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഗുവാഹത്തിയില്‍ ബിജെപിയുടെ ബിജുലി കലിത മേഥിയാണ് മുന്നില്‍. ജോര്‍ഹട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഗൗരവ് ഗോഗോയി ആണ് മുന്നില്‍. ആന്ധ്രാപ്രദേശില്‍ […]

error: Protected Content !!