തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.
കാവിക്കൊടിക്കു പകരം ഇന്ത്യന്‍ പതാകയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഭൂപടവും പോസ്റ്ററില്‍ ഇല്ല. രാജ്ഭവന്‍ ഭാരതാംബ വിവാദം തുടരുന്നതിനിടെയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപി പോസ്റ്റര്‍.
നേരത്തെ കാവിക്കൊടി പിടിച്ച് ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനിലെ പരിപാടിയില്‍ ഗവര്‍ണര്‍ ഉപയോഗിച്ചത് പിന്നീട് വിവാദമായിരുന്നു.