Local

കുന്ദമംഗലം ഹോമിയോഡിസ്പന്‍സറിയില്‍ വയോവൃദ്ധര്‍ക്ക് പ്രത്യേക ഒ.പി അനുവദിക്കുന്നു

കുന്ദമംഗലം: ബയോമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലത്ത് വയോവൃദ്ധരായിട്ടുള്ള ജനങ്ങള്‍ക്ക് കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പന്‍സറിയില്‍ പ്രത്യേക ഒ.പി അനുവദിക്കുന്നു. 60 വയസ്സ് കഴിഞ്ഞ ആളുകള്‍ക്കാണ് ഇത്തരത്തില്‍ സ്‌പെഷ്യല്‍ ഒ.പി അനുവദിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും പ്രത്യേക ഒ.പി. നിലവില്‍ 9 മണി മുതല്‍ രണ്ട് മണി വരെയാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ഡിസ്പന്‍സറിയില്‍ ടിക്കറ്റ് എടുക്കാനും മറ്റും പരിമിത സൗകര്യമാണുള്ളത്. അതിനാല്‍ വയസ്സായവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒ.പി ടിക്കറ്റ് എടുത്തതിന് ശേഷം ഇരിക്കാനുള്ള […]

Kerala

നമുക്ക് ഒന്ന് സഹായിച്ചൂടെ നമ്മുടെ സഹോദരൻ ജാഫറിനെ

നരിക്കുനി :നരിക്കുനി കുമാര സാമി റോഡിലെ പർദ്ദ ഷോപ്പ് നടത്തി വരുന്ന ജാഫർ എന്ന സഹോദരൻ  ഏഴു വർഷം ആരുടെ മുമ്പിലും കൈ നീട്ടാതെ രോഗത്തിന് ചികിത്സ ചെയ്തു വരികയായിരുന്നു.  പെട്ടെന്ന് രോഗം മറ്റൊരവസ്ഥയിലേക്ക് മാറുകയാണ് ഉണ്ടായത്.പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണ്ടതിലേക്ക്60 ലക്ഷം രൂപ ആവശ്യമായി വന്നിരിക്കുകയാണ്. എല്ലാവരും സഹകരിക്കുക, പണം ഈ എക്കൗണ്ടിലോ ഇനി നേരിട്ടോ നൽകാം.🙏🙏             അക്കൗണ്ട് ഡീറ്റെയിൽസ് SAHIRA .E Indian bank A/C : […]

Local

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അംഗനവാടി ടീച്ചറുമായിരുന്ന പി പി ആമിന ടീച്ചര്‍ നിര്യാതയായി

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും അംഗനവാടി ടീച്ചറുമായിരുന്ന കല്‍പ്പള്ളിച്ചാലില്‍ പിപി ആമിന ടീച്ചര്‍ (58 വയസ്സ്) നിര്യാതയായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടേയാണ് മരണപ്പെട്ടത്. സിപിഐഎം ഓമശ്ശേരി ലോക്കല്‍ കമ്മറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ ഓമശ്ശേരി ഏരിയ വൈസ്പ്രസിഡണ്ടു കൂടിയായ KC അബ്ദുറഹിമാനാണ് ഭര്‍ത്താവ്. മക്കള്‍: ആയിശ, റസ് ലീന, മരുമക്കള്‍: മുനീര്‍, അബ്ദുസമദ്. 1996 ലും 2001 ലും ഓമശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇടത് പക്ഷമെമ്പറായും അതില്‍ അഞ്ച് വര്‍ഷം പഞ്ചായത്ത് […]

News

അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല

താമരശ്ശേരി: അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ചേളാരി സ്വദേശിയായ പ്രജീഷിനെയായിരുന്നു പുഴയില്‍ വീണ് കാണാതായിരുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു പ്രജീഷിനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെയും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ്, മുക്കം ഫയര്‍ഫോഴ്‌സ്, ചുരം സംരക്ഷണ സമിതി, പുതുപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

News

പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 3 ന്

കൂന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 3 ന് നടക്കും. വോട്ടെണ്ണൽ : 4 ന് 10 മണിക്ക് നടക്കുo. നോമിനേഷൻ സ്വീകരിക്കൽ ഓഗസ്റ്റ് 9 മുതൽ 16 വരെയും സൂക്ഷ്മ പരിശോധന 17 നും നടക്കും. പിൻവലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 19 ആണ്. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ 2 ,7,8,9,10,11,12,13 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ . രമ്യ ഹരിദാസ് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഒഴിവ് വന്നത്. 1540 വോട്ടിന്റെ […]

Local

ചീനപ്പുല്ല് കോളനിയില്‍ സദയം – സത്യസായി സൗജന്യ സ്‌കൂള്‍ കിറ്റ് നല്‍കി

അമ്പലവയല്‍: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സത്യസായി സേവാ സംഘടനയുമായി ചേര്‍ന്ന് അമ്പലവയല്‍ ചീനപ്പുല്ല് കോളനിയിലെ കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂള്‍ കിറ്റ് നല്‍കി. ആണ്ടൂര്‍ ചീന്നപ്പുല്ല് അഗ്രോ ക്ലിനികില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സദയം വര്‍ക്കിങ്ങ് വൈസ് പ്രസിഡന്റ് വി.പി, സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍,സത്യസായി പ്രസിഡന്റ് ബാബു കട്ടയാട്, സദയം വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ശശിധരന്‍ പി.എം.അരവിന്ദന്‍, കെ ജെ.ജോസഫ്, […]

Local

എസ്.വൈ.എസ് ദേശരക്ഷാവലയം ആഗസ്റ്റ് 15 ന്

കുന്ദമംഗലം: എസ്.വൈ.എസ് ദേശരക്ഷാവലയം ആഗസ്റ്റ് 15 ന് കുന്ദമംഗലത്ത് നടക്കും. വര്‍ഗീയതയെ ചെറുക്കുക, നാടിന്റെ ഐക്യം നിലനിര്‍ത്തുക എന്നീ ആശയങ്ങള്‍ മുന്‍ നിര്‍ത്തി ജനങ്ങളിലേക്കെത്തിക്കുകയാണ് ദേശരക്ഷാ വലയത്തിന്റെ ലക്ഷ്യം. പരിപാടിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും. സമൂഹത്തില്‍ ഇന്ന് എല്ലാ മത വിശ്വാസികള്‍ക്ക് എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുമിച്ചിരിക്കാനും ഒരുമിച്ച് കൂടാനുമുള്ള പൊതു ഇടങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം സൗഹാര്‍ദൃങ്ങളും മറ്റും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും എസ്.വൈ.എസ് ഭാരവാഹികള്‍ കുന്ദമംഗലത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുഹമ്മദ് അലി കിനാലൂർ സയ്യിദ് […]

Kerala

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാവകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കേരളതീരത്തും അറബിക്കടലിന്റെ വടക്ക്, മധ്യ, തെക്കുപടിഞ്ഞാറുഭാഗങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

News

ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തേജസ് ജില്ലാ പത്ര മേധാവി കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. സര്‍വേ ഡയറക്ടറുടെ സ്ഥാനത്ത് നിന്നും ശ്രീറാമിനെ നീക്കുകയും വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂര്‍ കോടതി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

Local

റോഡ് സുരക്ഷയുടെ പാഠങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗതാഗതമന്ത്രിയെത്തി

കോഴിക്കോട് : പരസ്പര പൂരകമായ കാമ്പയിനിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍  ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പരിശോധന, ശിക്ഷ, ബോധവത്ക്കരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കേരളത്തിലെ റോഡ്  സുരക്ഷയിലെ  അപാകത പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡ് സുരക്ഷാ ആക്ഷന്‍പ്ലാനിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചു നടത്തിയ  സംയുക്ത വാഹന പരിശോധനയ്ക്കായി കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജംഗ്ഷനില്‍ എത്തിയതായിരുന്നു മന്ത്രി. സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ എത്തിയ വാഹനയാത്രക്കാര്‍ക്ക് ഗതാഗത […]

error: Protected Content !!