എസ്.വൈ.എസ് ദേശരക്ഷാവലയം ആഗസ്റ്റ് 15 ന്

0
183

കുന്ദമംഗലം: എസ്.വൈ.എസ് ദേശരക്ഷാവലയം ആഗസ്റ്റ് 15 ന് കുന്ദമംഗലത്ത് നടക്കും. വര്‍ഗീയതയെ ചെറുക്കുക, നാടിന്റെ ഐക്യം നിലനിര്‍ത്തുക എന്നീ ആശയങ്ങള്‍ മുന്‍ നിര്‍ത്തി ജനങ്ങളിലേക്കെത്തിക്കുകയാണ് ദേശരക്ഷാ വലയത്തിന്റെ ലക്ഷ്യം. പരിപാടിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും.

സമൂഹത്തില്‍ ഇന്ന് എല്ലാ മത വിശ്വാസികള്‍ക്ക് എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുമിച്ചിരിക്കാനും ഒരുമിച്ച് കൂടാനുമുള്ള പൊതു ഇടങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം സൗഹാര്‍ദൃങ്ങളും മറ്റും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും എസ്.വൈ.എസ് ഭാരവാഹികള്‍ കുന്ദമംഗലത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുഹമ്മദ് അലി കിനാലൂർ സയ്യിദ് ഫസൽ ഹാഷിം സഖാഫി
ഇബ്രാഹിം സഖാഫി താത്തൂർ
നവാസ് കുതിരാടം
ശിഹാബുദീൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here